എ.ഐ കാമറ അഴിമതി; ടെണ്ടർ മുഖ്യമന്ത്രിയുടെ ബന്ധുവിന്റെ ബിനാമിക്ക്, ആരോപണവുമായി ശോഭ സുരേന്ദ്രൻ

എഐ ക്യാമറ അഴിമതിയിൽ മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രൻ. ക്യാമറ ഇടപാടിൽ ടെണ്ടർ ലഭിച്ചത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകന്‍റെ ഭാര്യാ പിതാവിന്‍റെ ബിനാമിയാണെന്നാണ് ആരോപണം. കാമറ ടെൻഡർ ഏറ്റെടുത്ത പ്രസാദിയോ കമ്പനിയുടെ ഡയറക്ടർ രാംജിത് ബിസിനസുകാരനായ പ്രകാശ് ബാബുവിന്റെ ബിനാമിയാണ്.ഇത് തെളിയിക്കാനുള്ള രേഖകൾ കേന്ദ്ര ഏജൻസികൾക്ക് നൽകുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.

അതേ സമയം പ്രതിപക്ഷത്തേയും അവർ ആക്രമിച്ചു. ഇക്കാര്യങ്ങളൊന്നും ഇതുവരെ പ്രതിപക്ഷ നേതാക്കൾ പറയുന്നില്ല. പ്രതിപക്ഷ നേതാക്കളുടെ മൗനം മുഖ്യമന്ത്രിയെ സഹായിക്കുവാനാണ്. പരസ്പര സഹായ മുന്നണിയുടെ ലീഡർ ആണ് വി ഡി സതീശനെന്നും ശോഭ സുരേന്ദ്രൻ ആരോപിച്ചു.

ബിജെപി അധ്യക്ഷനും ഇക്കാര്യങ്ങൾ പറയാത്തത് എന്താണെന്ന ചോദ്യത്തിന് മറുപടിയായി  അക്കാര്യം സംസ്ഥാന അധ്യക്ഷനോട് ചോദിക്കണമെന്ന് ശോഭാ സുരേന്ദ്രൻ തൃശൂരിൽ പറഞ്ഞു.മുഖ്യമന്ത്രിക്ക് വിവാദത്തിൽ പങ്കില്ല എന്ന് അദ്ദേഹം തന്നെ തെളിയിക്കണമെന്നും അവര്‍ പറഞ്ഞു.

Latest Stories

IPL 2024: 'അവര്‍ വെറും കടലാസ് കടുവകള്‍'; പിന്തുണ പിന്‍വലിച്ച് ആഞ്ഞടിച്ച് സുനില്‍ ഗവാസ്‌കര്‍

ഇന്ത്യ ചന്ദ്രനിലിറങ്ങിയപ്പോള്‍ കറാച്ചിയിലെ കുട്ടികള്‍ ഓവുചാലില്‍ വീണു മരിക്കുന്നു; ഒരു തുള്ളി ശുദ്ധജലമില്ല; പാക് പാര്‍ലമെന്റില്‍ സയ്യിദ് മുസ്തഫ കമാല്‍ എംപി

ലോകം തലകീഴായി ആസ്വദിക്കാൻ എത്ര മനോഹരം..: ശീർഷാസന വീഡിയോ പങ്കുവെച്ച് കീർത്തി സുരേഷ്

'സ്വന്തം സര്‍ക്കാർ നടപ്പാക്കുന്ന പദ്ധതിയില്‍ അഴിമതി'; 1146 കോടി നഷ്ടം വരുമെന്ന് കൃഷിമന്ത്രിയുടെ മുന്നറിയിപ്പ്

പെരുമ്പാവൂര്‍ ജിഷ കൊലക്കേസ്; പ്രതിയുടെ വധശിക്ഷയ്ക്ക് അനുമതി തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

IPL 2024: ഈ താരങ്ങളോട് കടക്ക് പുറത്ത് പറയാൻ മുംബൈ ഇന്ത്യൻസ്, ലിസ്റ്റിൽ പ്രമുഖ താരങ്ങളും

'കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ട്'; പ്രജ്വൽ രേവണ്ണ കേസിൽ മൗനം വെടിഞ്ഞ് മുൻ പ്രധാനമന്ത്രി എച്ച്ഡി ദേവഗൗഡ

ഇത് ശരിക്കും ഗുരുവായൂര്‍ അല്ല, ഒറിജിനലിനെ വെല്ലുന്ന സെറ്റ്! രസകരമായ വീഡിയോ പുറത്ത്

നവവധുവിന് ആക്രമണം നേരിട്ട സംഭവം; പ്രതിയ്ക്ക് രക്ഷപ്പെടാനുള്ള സഹായം നല്‍കിയത് പൊലീസ് ഉദ്യോഗസ്ഥന്‍

കാനിലെ മലയാള സിനിമ; ആദ്യ പ്രദർശനത്തിനൊരുങ്ങി സുധി അന്നയുടെ 'പൊയ്യാമൊഴി'