രാജ്യത്ത് മതവിദ്വേഷവും വര്‍ഗീയതയും വളര്‍ത്തുന്നത് ബി.ജെ.പിയും ആര്‍.എസ്.എസും: സി.പി.എം പോളിറ്റ് ബ്യൂറോ

രാജ്യത്ത് മതവിദ്വേഷവും വര്‍ഗീയതയും വളര്‍ത്തുന്നത് ബിജെപിയും ആര്‍എസ്എസുമാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ നടത്തിയ പ്രസ്താവന തീര്‍ത്തും വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്നും സമാധാനം, സാമുദായിക സൗഹാര്‍ദം, ജനങ്ങളുടെ ഐക്യം, സര്‍ക്കാരിന്റെ പ്രവര്‍ത്തനം തുടങ്ങിയവയിലെല്ലാം കേരളം ഒന്നാമതാണെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു.

ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ നടത്തിയ പ്രസ്താവന തീര്‍ത്തും വസ്തുതാവിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണ്. കേരളം തീവ്രവാദപ്രവര്‍ത്തനങ്ങളുടെ കേന്ദ്രമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിന്റെ പാര്‍ടി നിയന്ത്രിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ തന്നെ അദ്ദേഹത്തിന് തന്റെ അബദ്ധം ബോധ്യപ്പെടും.

സമാധാനം, സാമുദായിക സൗഹാര്‍ദം, ജനങ്ങളുടെ ഐക്യം, സര്‍ക്കാരിന്റെ പ്രവര്‍ത്തനം തുടങ്ങിയവയിലെല്ലാം കേരളം ഒന്നാമതാണ്. എല്ലാ സാമൂഹിക സൂചകങ്ങളിലും കേരളം ഒന്നാമതാണ്.

രാജ്യത്ത് മതവിദ്വേഷവും വര്‍ഗീയതയും വളര്‍ത്തുന്നത് ബിജെപിയും ആര്‍എസ്എസുമാണ്. ബിജെപി ഇതര സര്‍ക്കാരുകള്‍ അധികാരത്തിലുള്ള സംസ്ഥാനങ്ങളിലെല്ലാം അവര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ