കാല്‍ നൂറ്റാണ്ടിന് ശേഷം ബിജെഡി പുറത്തേക്ക്; നവീന്‍ പട്നായിക് സര്‍ക്കാര്‍ രാജിവച്ചു; ഒഡിഷ പിടിച്ചെടുത്ത് ബിജെപി

ഒഡിഷയില്‍ 24 വര്‍ഷങ്ങള്‍ക്ക് ശേഷം ബിജു ജനതാദള്‍ സര്‍ക്കാര്‍ അധികാരത്തില്‍ നിന്ന് പുറത്തേക്ക്. നിയമസഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയ്ക്ക് പിന്നാലെയാണ് നവീന്‍ പട്നായിക് സര്‍ക്കാര്‍ രാജിവച്ചത്. മുഖ്യമന്ത്രിയും പാര്‍ട്ടി അധ്യക്ഷനുമായ നവീന്‍ പട്നായിക് രാജ്ഭവനിലെത്തി ഗവര്‍ണര്‍ രഘുബര്‍ ദാസിന് രാജിക്കത്ത് നല്‍കി.

ബിജെപി അധികാരം നേടിയതിന് പിന്നാലെയാണ് നവീന്‍ പട്നായിക് രാജി സമര്‍പ്പിച്ചത്. 147 അംഗ നിയമസഭയില്‍ 78 സീറ്റ് നേടിയാണ് ബിജെപി ഭരണം പിടിച്ചത്. നവീന്‍ പട്‌നായിക്കിന്റെ ബിജെഡിയ്ക്ക് 51 സീറ്റുകളാണ് നേടാനായത്. 74 സീറ്റുകളാണ് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം. സംസ്ഥാനത്ത് കോണ്‍ഗ്രസിന് 14 സീറ്റുകളാണ് നേടാനായത്.

അതേ സമയം സംസ്ഥാനത്തെ ലോക്‌സഭ സീറ്റില്‍ വന്‍ നേട്ടമാണ് ബിജെപിയ്ക്കുണ്ടായത്. സംസ്ഥാനത്തെ 21ല്‍ 20 സീറ്റാണ് ബിജെപി നേടിയത്. ഒരു സീറ്റില്‍ മാത്രമാണ് ഒഡീഷയില്‍ കോണ്‍ഗ്രസ് വിജയിച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ