ലാറ്റിന്‍ അമേരിക്കന്‍ ട്രേഡ് കൗണ്‍സിലിന്റെ അംഗീകാരം; അഡ്വ കെജി അനില്‍കുമാര്‍ ഇരിങ്ങാലക്കുടയ്ക്ക് അഭിമാനമെന്ന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍

അഡ്വ കെജി അനില്‍കുമാറിന് ലഭിച്ച അംഗീകാരം ഇരിങ്ങാലക്കുടയ്ക്കാകെ അഭിമാനമെന്ന് ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍. ലാറ്റിന്‍ അമേരിക്കന്‍ ട്രേഡ് കൗണ്‍സിലിന്റെ 33 രാജ്യങ്ങളുടെ ഗുഡ്‌വില്‍ അംബാസിഡറായി തിരഞ്ഞെടുക്കപ്പെട്ട ഐസിഎല്‍ ഫിന്‍കോര്‍പ് ചെയര്‍മാന്‍ അഡ്വ കെജി അനില്‍കുമാറിനെ പൊന്നാടയും ഉപഹാരവും നല്‍കി ആദരിച്ച ശേഷം സംസാരിക്കുകയായിരുന്നു ബിഷപ്പ്.

ആദ്യമായി ഈ ഒരു അംഗീകാരം ലഭിച്ച മലയാളി ഇരിങ്ങാലക്കുടക്കാരനായതില്‍ ഏറെ സന്തോഷമുണ്ടെന്നും ഇരിങ്ങാലക്കുടയുടെ നാനമുഖമായ വികസനത്തിന് വ്യത്യസ്തങ്ങളായ തലങ്ങളില്‍ നിറഞ്ഞ് നില്‍ക്കുന്ന വ്യക്തിത്വമാണ് അനില്‍ കുമാറെന്നും ബിഷപ്പ് പറഞ്ഞു. ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വവും അഡ്വ കെജി അനില്‍കുമാറിന് ആദരം സമര്‍പ്പിച്ചു.

ദേവസ്വം ചെയര്‍മാന്‍ കെ എ ഗോപി പൊന്നാട നല്‍കിയാണ് ആദരം സമര്‍പ്പിച്ചത്. വിദേശ രാജ്യങ്ങളുമായി വാണിജ്യപരമായും നയതന്ത്രതലത്തിലും വലിയ തോതില്‍ സൗഹൃദം സ്ഥാപിക്കുന്നതിനും ബന്ധങ്ങള്‍ ശക്തിപെടുത്തുന്നതിനും ഈ പദവി ഉപയോഗിച്ച് അനില്‍കുമാറിന് സാധിക്കട്ടെയെന്ന് ദേവസ്വം ചെയര്‍മാന്‍ പറഞ്ഞു. അഡ്മിനിസ്‌ട്രേറ്റര്‍ ഉഷ നന്ദനി,ഭരണസമിതി അംഗങ്ങളും തുടങ്ങിയവര്‍ പങ്കെടുത്തു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ