മരം മുറിച്ചപ്പോള്‍ പക്ഷികള്‍ ചത്തസംഭവം; ദേശീയപാത അതോറിറ്റിയോട് റിപ്പോര്‍ട്ട് തേടി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്

മലപ്പുറത്ത് ദേശീയ പാത വികസനത്തിനായി മരങ്ങള്‍ മുറിച്ചുനീക്കിയപ്പോള്‍ നിരവധി പക്ഷികള്‍ ചത്തുപോയ സംഭവത്തില്‍ ദേശീയപാത അതോറിറ്റിയോട് റിപ്പോര്‍ട്ട് തേടി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. കരാറുകാര്‍ക്കെതിരെ ശക്തമായ നടപടി വേണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. സംഭവത്തില്‍ വേണ്ട നടപടി സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

മലപ്പുറം തിരൂരങ്ങാടിക്കടുത്തുള്ള വികെ പടിക്ക് സമീപം മരങ്ങള്‍ മുറിച്ചു മാറ്റിയതിനെ തുടര്‍ന്ന് ഷെഡ്യൂള്‍ നാല് വിഭാഗത്തില്‍പ്പെട്ട നീര്‍കാക്കകളും കുഞ്ഞുങ്ങളും ചത്തിരുന്നു. സംഭവത്തില്‍ വന്യജീവി സംരക്ഷമ നിയമപ്രകാരം വനംവകുപ്പ് കേസെടുത്തിട്ടുണ്ട്. ജെസിബി ഡ്രൈവറെയും വാഹനവും കസ്റ്റഡിയിലെടുത്തു.

മരംമുറി വനംവകുപ്പിന്റെ അനുമതി ഇല്ലാതെയായിരുന്നുവെന്ന് വനംമന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു. സംഭവത്തെ ക്രൂരമായ നടപടിയെന്ന് വിശേഷിപ്പിച്ച മന്ത്രി, വനംവകുപ്പ് നിര്‍ദേശം ലംഘിച്ചായിരുന്നു നടപടിയെന്നും പ്രതികരിച്ചു.

മരം മുറിക്കാന്‍ അനുമതി ഉണ്ടായാലും പക്ഷികളും പക്ഷിക്കൂടുകളുള്ള മരങ്ങളാണെങ്കില്‍ അവ ഒഴിഞ്ഞു പോകുന്നത് വരെയും മരം മുറിച്ചുമാറ്റരുതെന്ന വനംവകുപ്പിന്റെ നിര്‍ദേശമുണ്ട്. ഇത് ലംഘിച്ചായിരുന്നു നടപടിയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Latest Stories

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്

ഒന്നാം തിയ്യതി വാടക കൊടുക്കാൻ പൈസയുണ്ടാവില്ല, കിട്ടുന്ന തുകയ്ക്ക് അതനുസരിച്ചുള്ള ചിലവുണ്ട്: മാല പാർവതി

വിരാട് കോഹ്‌ലിയും ധോണിയും അല്ല, എനിക്ക് ഉറക്കമില്ലാത്ത രാത്രികൾ സമ്മാനിച്ച ബാറ്റർ അവൻ മാത്രമാണ്, അവനെതിരെ എനിക്ക് ജയിക്കാനാകില്ല: ഗൗതം ഗംഭീർ