ഭൂട്ടാൻ വാഹന കള്ളക്കടത്ത്: കോടികളുടെ നികുതി വെട്ടിച്ച് രാജ്യത്തേക്ക് കടത്തിയത് 15,000ത്തിലധികം വാഹനങ്ങള്‍

ഭൂട്ടാൻ വഴിയുള്ള വാഹനകള്ളക്കടത്തിൽ വ്യാജ രജിസ്‌ട്രേഷനിലൂടെ 15,000 വാഹനങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിച്ചതായി കസ്റ്റംസ് കണ്ടെത്തി. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലാണ് വാഹനങ്ങൾ രജിസ്റ്റർ ചെയ്തത്. സൂപ്പർ കാറുകളും, ബൈക്കുകളുമടക്കം കടത്തിയത് വഴി കോടികളുടെ നികുതിവെട്ടിച്ചു.

സെലിബ്രിറ്റികളും സിനിമാ താരങ്ങളുമടക്കം കുടുങ്ങിയ ഓപറേഷൻ നുംഖോറിൽ നടുക്കുന്ന വിവരങ്ങളാണ് കസ്റ്റംസ് അന്വേഷണത്തിൽ പുറത്തു വരുന്നത്. വാഹനങ്ങൾ നികുതി വെട്ടിച്ച് ഭൂട്ടാൻ വഴി ഇന്ത്യയിലെത്തിച്ചെന്നാണ് നിർണായക കണ്ടെത്തൽ. ഭൂട്ടാനുമായി അതിർത്തി പങ്കിടുന്ന വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലാണ് കൂടുതൽ വാഹനങ്ങൾ വ്യാജമായി രജിസ്റ്റർ ചെയ്തതത്. അസമിൽ മാത്രം 464 വാഹനങ്ങൾ രജിസ്റ്റർ ചെയ്തതു. 50 ലധികം വാഹനങ്ങളാണ് കേരളത്തിൽ നിന്ന് പിടിച്ചെടുത്തത്.

കാറുകളും സൂപ്പർ ബൈക്കുകളുമെല്ലാം കടത്തിയത് വഴി രാജ്യത്ത് കോടികളുടെ നികുതി കൊള്ളയാണ് നടന്നത്. അന്വേഷണം മുന്നോട്ട് പോകുന്നതിനിടെ ഇന്തോ ഭൂട്ടാൻ സംയുക്ത കസ്റ്റംസ് ഗ്രൂപ്പ് യോഗം മൂന്നാറിൽ തുടങ്ങി. വാഹന കള്ളക്കടത്തുമായി ബന്ധപ്പെട്ട് ശേഖരിച്ച വിവരങ്ങൾ ഇരു രാജ്യങ്ങളും പങ്കുവച്ചു.

Latest Stories

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം

കെഎസ്ആർടിസിയിലെ സ്ത്രീകളുടെ സൗജന്യ യാത്ര; സ്വകാര്യ ബസ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി കനത്ത മഴയക്ക് സാധ്യത; ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യത പ്രദേശങ്ങളിലും നദിക്കരകളിലും താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം

വയനാട്ടിൽ 5 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു

സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം; വയനാട് കാട്ടിക്കുളത്ത് പരിക്കേറ്റ തൊഴിലാളി മരിച്ചു

വി ജോയ് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശം ജില്ലാ കമ്മിറ്റി അംഗീകരിച്ചു

നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ ഹർജി പരിഗണിക്കുന്നതിൽ നിന്നും രണ്ടാമത്തെ ജഡ്ജിയും പിന്മാറി, പിന്മാറിയത് ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത്

ഭരണം പോയതോടെ മമതയെ വിട്ടു ബിജെപി കൂടാരം കേറുന്നവര്‍; തൃണമൂല്‍ കോണ്‍ഗ്രസ് രാജ്യസഭാഗത്വം രാജിവെച്ചയുടന്‍ ഹിമന്ത ബിശ്വ ശര്‍മ്മയെ കണ്ടു സുഷ്മിത ദേവ്

'എന്റെ പ്രതിച്ഛായയെ ഇകഴ്ത്തുന്ന രീതിയില്‍ സംസാരിച്ചു, ഭര്‍ത്താവിനെ കുറിച്ചും മോശമായി സംസാരിച്ചു'; അന്‍സിബ ഹസനെതിരെ മാനനഷ്ടക്കേസ് നല്‍കുമെന്ന് നടി ലക്ഷ്മിപ്രിയ