ഭാരതാംബയെ അംഗീകരിക്കാന്‍ കഴിയില്ല; കൈയിലുള്ള കൊടി ആര്‍എസ്എസിന്റേത്; രാജ്ഭവനെ ശാഖയുടെ നിലവാരത്തിലേയ്ക്ക് താഴ്ത്തരുത്; ആഞ്ഞടിച്ച് പിണറായി വിജയന്‍

രാജ്ഭവനെ ആര്‍എസ്എസ് ശാഖയുടെ നിലവാരത്തിലേയ്ക്ക് താഴ്ത്താന്‍ ശ്രമിക്കുകയാണെന്നന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്ഭവന്‍ രാജ്യത്തെ ഒരു പ്രധാനപ്പെട്ട ഭരണകേന്ദ്രമാണ്. അതുമായി ബന്ധപ്പെട്ട് സ്വകരിക്കുന്ന നടപടികള്‍, അതുമായി ബന്ധപ്പെട്ട് പ്രദര്‍ശിപ്പിക്കുന്ന ചിഹ്നങ്ങള്‍ ഭരണഘടനാ അനുസൃതമായിരിക്കണം. രാജ്ഭവനെ ആര്‍എസ്എസിന്റെ അജണ്ട നടപ്പാക്കുന്ന സ്ഥലമായി മാറ്റാന്‍ പാടില്ല. രാജ്ഭവന്‍ രാഷ്ട്രീയ പ്രചരത്തിനുള്ള വേദിയായി മാറ്റാന്‍ പാടില്ല. ഇത്തരമൊരു പ്രവണത ഭരണഘടനയോടുള്ള വെല്ലുവിളിയായേ കാണാന്‍ സാധിക്കുകയുള്ളൂവെന്ന് പറഞ്ഞു.

ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്നതല്ല ഭാരതാംബ എന്ന ചിത്രീകരണം അതിനാല്‍ തന്നെ അത് അംഗീകരിക്കാന്‍ കഴിയുന്നതല്ല. ഭാരതാംബയുടെ കയ്യിലെ കൊടി ആര്‍എസ്എസിന്റെ കൊടിയായി പൊതുവെ അംഗീകരിച്ചതാണ്. അതിനാല്‍ ആര്‍എസ്എസിന്റെ ചിഹ്നം ആര്‍എസ്എസുകാര്‍ അംഗീകരിച്ചോട്ടെ പക്ഷേ അത് എല്ലാവരും അംഗീകരിക്കണമെന്നത് നിലപാട് അനുവദിക്കില്ല. അതിനായി രാജ്ഭവനെ ഉപയോഗിക്കാനും പാടില്ല.

സ്വാതന്ത്രത്തിനുശേഷം രാജ്യം ഭരണഘടനയ്ക്കു രൂപം നല്‍കിയപ്പോള്‍ അതില്‍ അസന്തുഷ്ടിയും വിയോജിപ്പും ഉയര്‍ത്തിയവരാണ് ആര്‍എസ്എസുകാര്‍. ഭരണഘടനയ്ക്കു പകരം മനുസ്മൃതിയാണ് അവര്‍ ഉയര്‍ത്തിപ്പിടിച്ചത്. അത് ആര്‍എസ്എസിന്റെ മുഖപത്രമായ ഓര്‍ഗനൈസറിന്റെ എഡിറ്റോറിയലിലൂടെ വ്യക്തമാക്കിയ കാര്യമാണ് ഇത്. 1947 ജൂലൈ17 ന് ഓര്‍ഗനൈസറില്‍ പ്രസിദ്ധീകരിച്ച എഡിറ്റോറിയലില്‍ സ്വതന്ത്ര ഇന്ത്യയുടെ പതാക കാവി നിറത്തിലുള്ള പതാകയായിരിക്കണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടിട്ടുണ്ട്. അതാണ് ഭാരതാംബയുടെ കയ്യില്‍ അവര്‍ ഏല്‍പ്പിച്ചുകൊടുത്തിട്ടുള്ളതെന്നും പിണറായി വിജയന്‍ പറഞ്ഞു.

Latest Stories

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി

ഇടുക്കിയുടെ മലനിരകളില്‍ ഒളിപ്പിച്ച ആ നിഗൂഢത പുറത്ത് വരുന്നു; 'കൂടോത്രം' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി!

'പിണറായിസവും മരുമോനിസവും ജനാധിപത്യ കേരളത്തിന്റെ ക്യാൻസർ, പിണറായിയെ അധികാരത്തിൽ നിന്ന് ഇറക്കാൻ യുഡിഎഫ് നേതൃത്വം എന്ത്‌ പറഞ്ഞാലും അനുസരിക്കും'; പി വി അൻവർ

റോക്കറ്റ് വേഗത്തിൽ കുതിച്ച് സ്വർണവില; പവന് 1,22,520 രൂപ, ഗ്രാമിന് 15000 കടന്നു

'എന്‍എസ്എസ് - എസ്എന്‍ഡിപി ഐക്യം ഒരു കെണിയാണെന്ന് തോന്നി, അതിൽ വീഴണ്ട എന്ന് തീരുമാനിക്കുകയായിരുന്നു'; ജി സുകുമാരൻ നായർ

'മിയ മുസ്ലീങ്ങള്‍ക്കെതിരെ നീങ്ങാന്‍ തന്നെയാണ് എന്റേയും ബിജെപിയുടേയും തീരുമാനം; നിങ്ങള്‍ അവരെ ഉപദ്രവിക്കൂ, അപ്പോള്‍ മാത്രമേ അവര്‍ അസം വിട്ടു പോവുകയുള്ളു'; 5ലക്ഷം പേരെ ഞങ്ങള്‍ എസ്‌ഐആറിലൂടെ വോട്ടര്‍ പട്ടികയ്ക്ക് പുറത്താക്കുമെന്ന് ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ

വെള്ളാപ്പള്ളി നടേശന്റെ പത്മഭൂഷൺ പിൻവലിക്കണം; രാഷ്ട്രപതിക്ക് പരാതി നൽകാൻ എസ്എൻഡിപി സംരക്ഷണ സമിതി, കോടതിയെ സമീപിക്കാനും തീരുമാനം

'നായർ- ഈഴവ ഐക്യമല്ല, എസ്എൻഡിപിയുടെ ലക്ഷ്യം നായാടി മുതൽ നസ്രാണി വരെ'; ഈഴവ സമുദായത്തെ തകർക്കാനുള്ള ശ്രമത്തെ കണ്ടില്ലെന്ന് നടിക്കാനാവില്ലെന്ന് വെള്ളാപ്പള്ളി നടേശൻ

കണ്ഠര് രാജീവര് 2024ല്‍ ഒരു സ്വകാര്യ ബാങ്കില്‍ നിക്ഷേപിച്ചത് രണ്ടര കോടി; ബാങ്ക് പൂട്ടിപ്പോയി പണം നഷ്ടമായിട്ടും പരാതി പോലും നല്‍കിയില്ല; ദുരൂഹ സാമ്പത്തിക ഇടപാടുകള്‍ കണ്ടെത്തി എസ്‌ഐടി