സിനിമ ഫിലിമിൽ നിന്ന് ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറിയപ്പോഴുള്ള ആശങ്ക നേരിട്ടത് പോലെ സിനിമയിൽ എഐയെ എങ്ങനെ ഉപയോഗിക്കാമെന്ന് പഠിക്കണമെന്ന് ബീനാ പോൾ

സിനിമ ഫിലിമിൽ നിന്ന് ഡിജിറ്റൽ ഫോർമാറ്റിലേക്ക് മാറിയപ്പോഴുള്ള ആശങ്ക സിനിമാ പ്രവർത്തകർ നേരിട്ടതുപോലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ കാര്യത്തിലും ഭയപ്പെടാതെ അതിനെ പഠിച്ച് മുന്നോട്ട് പോകണമെന്ന് പ്രമുഖ ഫിലിം എഡിറ്ററും ചലച്ചിത്ര അക്കാദമി മുൻ ഡെപ്യൂട്ടി ഡയറക്ടറുമായ ബീനാ പോൾ വേണുഗോപാൽ. IFFK-യുടെ ഭാഗമായി ഒരുക്കിയ ‘സ്കൂൾ ഓഫ് സ്റ്റോറിടെല്ലിങ്’ (School of Storytelling) പവിലിയന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു ബീനാ പോൾ. മനുഷ്യനെ മാറ്റിനിർത്താനുള്ള സാങ്കേതികവിദ്യയല്ല എഐ എന്നും അത് സിനിമയിൽ എങ്ങനെ ഉപയോഗിക്കണമെന്ന് പഠിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.

കേരള സ്റ്റാർട്ടപ്പ് മിഷന്റെ കീഴിലുള്ള പിക്സൽ പ്യൂപ്പ എന്ന സ്റ്റാർട്ടപ്പിന്റെ ആഭിമുഖ്യത്തിലുള്ള സ്കൂൾ ഓഫ് സ്റ്റോറിടെല്ലിങ് ആരംഭിച്ചത്. ടാഗോർ തിയേറ്റർ വളപ്പിലെ മീഡിയ സെല്ലിന് എതിർവശത്തുള്ള പവലിയനിലാണ് കോഴ്സിന്റെ എൻറോൾമെന്റ് ആരംഭിച്ചിരിക്കുന്നത്. ചടങ്ങിൽ ചലച്ചിത്ര അക്കാദമി വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ, സെക്രട്ടറി അജോയ്, സംവിധായിക വിധു വിൻസെന്റ്, കെ.എ. ബീന, ബൈജു ചന്ദ്രൻ, കെ. രാജഗോപാൽ ഉൾപ്പെടെ സിനിമാ-സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.

ടെക്നോളജി രംഗത്ത് പ്രവർത്തിക്കുന്നവരെയും ക്രിയേറ്റീവ് രംഗത്തുള്ളവരെയും ഒരുമിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്കൂൾ ഓഫ് സ്റ്റോറിടെല്ലിങ് ആരംഭിച്ചിരിക്കുന്നത്. സ്റ്റോറിടെല്ലിങ് ഒരു മനുഷ്യന് മാത്രം സാധ്യമാകുന്ന കാര്യമാണെന്നും, എന്നാൽ അതിലേക്ക് എഐയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തി എങ്ങനെ മുന്നേറാമെന്നും പഠിപ്പിക്കുകയാണ് സ്കൂളിന്റെ ലക്ഷ്യം.

Latest Stories

'സഞ്ജുവിനെ കയറ്റരുത്, ശുഭ്മൻ ഗിൽ തന്നെ ആ സ്ഥാനത്ത് തുടരണം'; കാരണം പറഞ്ഞ് രവിചന്ദ്രൻ അശ്വിൻ

2026 ടി-20 ലോകകപ്പിൽ സഞ്ജുവിന് അവസരം ലഭിക്കില്ല, കാരണം വ്യക്തമാക്കി അഭിഷേക് ശർമ്മ

'ഈ പാര്‍ട്ടിയുടെ അടിത്തറ ഭദ്രമാണ്, ഈ കപ്പല്‍ അങ്ങനെ മുങ്ങില്ല'; തിരഞ്ഞെടുപ്പിലെ തോല്‍വി അംഗീകരിക്കുന്നുവെന്ന് എംവി ഗോവിന്ദൻ

'തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമില്ല'; ശബരിമല സ്വർണക്കൊള്ളയിൽ പാർട്ടിയുടെയും സർക്കാരിന്റെയും ഭാഗത്തുനിന്ന് വീഴ്ച വന്നിട്ടില്ല എന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ സിപിഐഎം

'സർക്കാരിന്റെ വീഴ്ചകളാണ് യുഡിഎഫിന്റെ ജയത്തിന് കാരണം, നിയമസഭാ തിരഞ്ഞെടുപ്പിൽ ഈസി വാക്കോവർ ഉണ്ടാകും'; പി എം എ സലാം

കഴുത്തിൽ സ്വർണചെയിൻ; കഴിക്കാൻ കാവിയർ; 'ലിലിബെറ്റ്' വെറുമൊരു പൂച്ചയല്ല

'നിസാര വോട്ടിന് വേണ്ടി കെട്ടിക്കൊണ്ടുവന്ന പെണ്ണുങ്ങളെ അന്യ ആണുങ്ങള്‍ക്ക് മുന്നില്‍ കാഴ്ചവെക്കുകയല്ല വേണ്ടത്; അവരെയൊക്കെ കെട്ടിക്കൊണ്ടുവന്നത് ഭര്‍ത്താക്കന്‍മാരുടെ കൂടെ അന്തിയുറങ്ങാനാണ്'; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി സിപിഎം നേതാവ്

ഇന്ത്യയിൽ മെഴ്‌സിഡസ് ബെൻസ് കാറുകൾക്ക് ഇനി വില കൂടും!

അതിജീവിതയെ അധിക്ഷേപിച്ച കേസ്; 16 ദിവസങ്ങള്‍ക്കുശേഷം രാഹുൽ ഈശ്വറിന് ജാമ്യം

പഴയ ടയറുകൾ ഹൈവേകൾക്ക് താഴെ കുഴിച്ചിടുന്ന അമേരിക്കക്കാർ; ഇന്ത്യയ്ക്കും കണ്ടു പഠിക്കാം..