മര്‍ദ്ദിച്ച് അവശയാക്കി, നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി; വീട്ടമ്മയുടെ ആത്മഹത്യയില്‍ മുന്‍ ഭര്‍ത്താവ് അറസ്റ്റില്‍

തിരുവനന്തപുരത്ത് മുന്‍ ഭര്‍ത്താവ് നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചതില്‍ മനംനൊന്ത് വീട്ടമ്മ ആത്മഹത്യ ചെയ്തു. വട്ടിയൂര്‍ക്കാവ് മണികണ്‌ഠേശ്വരത്ത് ശ്രീജിതാ ഭവനില്‍ ശ്രീജയാണ് ആത്മഹത്യ ചെയ്തത്. പ്രതി ശ്രീജിത്ത് ശ്രീജയെ മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുകയായിരുന്നു.

ശ്രീജയുടെ ആത്മഹത്യ കുറിപ്പില്‍ മുന്‍ ഭര്‍ത്താവിന്റെ അതിക്രമങ്ങളെ കുറിച്ച് സൂചനയുണ്ടെന്ന് പൊലീസ് പറയുന്നു. പോക്‌സോ കേസ് പ്രതിയാണ് ശ്രീജിത്ത്. 2021ല്‍ ശ്രീജിത്ത് പോക്‌സോ കേസില്‍ പ്രതിയായതിന് പിന്നാലെ ശ്രീജ ഇയാളില്‍ നിന്ന് പിരിഞ്ഞ് താമസിക്കുകയായിരുന്നു. അഞ്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഇരുവരും വിവാഹ മോചനം നേടിയിരുന്നു.

ജൂണ്‍ 24ന് ശ്രീജയുടെ വീട്ടിലെത്തിയ ശ്രീജിത്ത് ഇവരോട് വീട്ടില്‍ നിന്നും ഒഴിയണമെന്നും തന്റെ പേരില്‍ വീടിന്റെ ആധാരം രജിസ്റ്റര്‍ ചെയ്ത് നല്‍കണമെന്നും അറിയിച്ചു. ശ്രീജ ഇത് വിസമ്മതിച്ചതോടെ പ്രതി ആക്രമിക്കുകയായിരുന്നു. പ്രതിയുടെ ആക്രമണത്തില്‍ അവശനിലയിലായ ശ്രീജയുടെ വസ്ത്രങ്ങള്‍ കീറിയെറിഞ്ഞാണ് ഇയാള്‍ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തിയത്.

തുടര്‍ന്ന് ചിത്രങ്ങള്‍ സമീപവാസിയായ നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയ്ക്ക് അയച്ചു നല്‍കി. വീട് തന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ പ്രചരിപ്പിക്കുമെന്നായിരുന്നു പ്രതിയുടെ ഭീഷണി. ഇതില്‍ മനംനൊന്ത ശ്രീജ ജീവനൊടുക്കുകയായിരുന്നു.

Latest Stories

'പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനം, കോൺഗ്രസിന്റെ 'ഉപരിവർഗ്ഗ ചിന്താഗതി'ക്ക് ഒരു മാറ്റവും വന്നിട്ടില്ല'; ബിനീഷ് കോടിയേരി

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു