ഐ.ടി പാര്‍ക്കുകളില്‍ ബാറും, പബും; പുതുക്കിയ മദ്യനയത്തിന് സര്‍ക്കാര്‍ അംഗീകാരം

സംസ്ഥാനത്തെ പുതുക്കിയ മദ്യനയത്തിന് മന്ത്രിസഭാ യോഗം അംഗീകാരം നല്‍കി. സംസ്ഥാന മന്ത്രിസഭാ യോഗം പുതുക്കിയ മദ്യനയത്തിന് അനുമതി നല്‍കി. ഇതോടെ സംസ്ഥാനത്തെ ഐടി പാര്‍ക്കുകളില്‍ പബുകള്‍ അനുവദിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. കൂടുതല്‍ വിദേശ മദ്യശാലകള്‍ തുറക്കാനും തീരുമാനമായിട്ടുണ്ട്.

പുതിയ നിയമം വരുന്നതോടെ സംസ്ഥാനത്തെ ഐടി പാര്‍ക്കുകളില്‍ ബാറുകളും പബുകളും അനുവദിക്കാനാണ് ഐടി സെക്രട്ടറിയുടെ റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിച്ചു. പത്തു വര്‍ഷത്തെ പ്രവര്‍ത്തനമുള്ള ഐടി സ്ഥാപനങ്ങള്‍ക്കാണ് ലൈസന്‍സ് നല്‍കുക. നിശ്ചിത വാര്‍ഷിക വിറ്റുവരവുള്ള ഐ ടി കമ്പനികളായിരിക്കണമെന്ന നിബന്ധനയുമുണ്ട് . പബുകള്‍ ഐടി പാര്‍ക്കിനുള്ളില്‍ ആകും . ഇവിടേക്ക് പുറത്തു നിന്നുള്ളവര്‍ക്ക് പ്രവേശനം ഉണ്ടാകില്ല. പബ് നടത്തിപ്പിന് ഐ ടി സ്ഥാപനങ്ങള്‍ക്ക് വേണമെങ്കില്‍ ഉപകരാര്‍ നല്‍കാം .ക്ലബുകളുടെ ഫീസിനേക്കാള്‍ കൂടിയ തുക ലൈസന്‍സ് ഫീസായി ഈടാക്കാനാണ് ആലോചന.

കളളു ഷാപ്പുകളുടെ ദൂര പരിധി കുറയ്ക്കാനും മദ്യ നയത്തില്‍ തീരുമാനമുണ്ടായേക്കും. ആരാധനാലയങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഇ എസ് ടി കോളനികള്‍ എന്നിവയില്‍ നിന്നുള്ള കള്ളുഷാപ്പുകളുടെ ദൂരപരിധി 200 മീറ്ററാക്കി കുറച്ചേക്കും. നിലവില്‍ 400 മീറ്റര്‍ ഉള്ള ദൂരപരിധിയാണ് എക്‌സൈസ് കമ്മിഷണറുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ 200 മീറ്റര്‍ ആക്കി കുറയ്ക്കാന്‍ ആലോചിക്കുന്നത്. കഴിഞ്ഞ പിണറായി സര്‍ക്കാരിന്റെ കാലത്തും ദൂര പരിധി കുറച്ചിരുന്നു. ജനങ്ങള്‍ക്ക് ക്യൂ നില്‍ക്കാതെ മദ്യം വാങ്ങാന്‍ കഴിയുന്ന തരത്തിലുള്ള സൗകര്യങ്ങളോട് കൂടിയ ബാറുകളും കള്ള് ഷാപ്പുകളും മാത്രമേ ഇനി പുതിയതായി തുടങ്ങൂ. അതേസമയം ബിവറേജസ് കോര്‍പറേഷന്‍ നിര്‍ദേശിച്ച 175 ചില്ലറ വില്‍പന ശാലകള്‍ പുതിയതായി അനുവദിക്കില്ല. അതേസമയം വിനോദ സഞ്ചാര മേഖലകളില്‍ കൂടുഴതല്‍ മദ്യശാലകള്‍ അനുവദിക്കും. ബവ്‌കോ ഔട്ട്‌ലെറ്റുകള്‍ പുതിയതായി തുടങ്ങുമ്പോള്‍ നാല് കൗണ്ടറിനും വാബന പാര്‍ക്കിങ്ങിന് സ്ഥലം ഉണ്ടായിരിക്കണം. ബെവ്‌കോകള്‍ ജന ജീവിതത്തേയോ ഗതാഗതത്തേയോ ബാധിക്കുന്ന സ്ഥലത്ത് ആകരുത്.

സമഗ്രമായ പൊളിച്ചെഴുത്താണ് മദ്യനയത്തില്‍ ഉണ്ടായിരിക്കുന്നത്.

Latest Stories

'തൽക്കാലത്തേക്കെങ്കിലും ആ അധ്യായം അടഞ്ഞിരിക്കുന്നു, പാർട്ടിക്കും നമ്മൾ പ്രവർത്തകർക്കും ഈ എപ്പിസോഡിൽ നിന്നും ധാരാളം പഠിക്കാനുണ്ട്'; മാത്യു കുഴൽനടൻ

ഫിന്‍എക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ചിന്‍മയ വിശ്വ വിദ്യാപീഠവുമായി ധാരണാപത്രം ഒപ്പിട്ടു

കൊല്ലത്ത് നിർമാണത്തിലിരുന്ന ദേശീയപാതയുടെ സംരക്ഷണ ഭിത്തി ഇടിഞ്ഞുതാണു; അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി മുഹമ്മദ് റിയാസ്

'റദ്ദാക്കിയ സർവീസിന്റെ റീ ഫണ്ട് യാത്രക്കാർക്ക് തിരികെ നൽകും, കുടുങ്ങി കിടക്കുന്നവർക്ക് താമസ സൗകര്യവും ഭക്ഷണവും ഒരുക്കും'; മാപ്പ് പറഞ്ഞ് ഇൻഡിഗോ

'ഇന്ത്യ-റഷ്യ സൗഹൃദം ആഴത്തിലുള്ളത്, പുടിൻ നൽകിയ സംഭാവന വളരെ വലുതെന്ന് പ്രധാനമന്ത്രി'; ഇരു രാജ്യങ്ങളും എട്ട് കരാറുകളിൽ ഒപ്പുവെച്ചു

കൊച്ചിവാസികളുടെ മൗനപലായനം: വാടകകൊണ്ട് നഗരത്തിൽ നിന്ന് പുറത്താക്കപ്പെട്ടവർ

'ഡൽഹി - കൊച്ചി ടിക്കറ്റ് നിരക്ക് 62,000 രൂപ, തിരുവനന്തപുരത്തേക്ക് 48,0000'; ഇൻഡിഗോ പ്രതിസന്ധി മുതലെടുത്ത് യാത്രക്കാരെ ചൂഷണം ചെയ്‌ത്‌ വിമാനക്കമ്പനികൾ

'ക്ഷേത്രത്തിന് ലഭിക്കുന്ന പണം ദൈവത്തിന് അവകാശപ്പെട്ടത്, സഹകരണ ബാങ്കിന്റെ അതിജീവനത്തിനായി ഉപയോഗിക്കരുത്'; സുപ്രീംകോടതി

'പരാതി നൽകിയത് യഥാര്‍ത്ഥ രീതിയിലൂടെയല്ല, തിരഞ്ഞെടുപ്പ് കാലത്ത് കരിവാരിത്തേക്കാൻ കെട്ടിച്ചമച്ച കേസ്'; ബലാത്സംഗ കേസിലെ ജാമ്യഹർജിയിൽ രാഹുലിന്റെ വാദങ്ങൾ

'ബാഹുബലിയെയും ചതിച്ചു കൊന്നതാണ്...; നിന്റെ അമ്മയുടെ ഹൃദയം നോവുന്നപോലെ ഈ കേരളത്തിലെ ഓരോ അമ്മമാരുടെയും ഹൃദയം നോവുന്നുണ്ട്'; രാഹുൽ മാങ്കൂട്ടത്തിലിനെ പിന്തുണച്ച് കോൺഗ്രസ് പ്രവർത്തക