ലേലം വിളിയിൽ സ്റ്റാർ ആയി കെറെയിൽ വിരുദ്ധ വാഴക്കുല; കോട്ടയത്ത് വിൽപ്പന നടന്നത് അരലക്ഷം രൂപയ്ക്ക്

കോട്ടയത്ത് മികച്ച പ്രതികരണവുമായി കെ റെയിൽ വിരുദ്ധ സമിതിയുടെ വാഴക്കുല ലേലം പ്രതിഷേധം. കോട്ടയം മാടപ്പള്ളിയിലാണ് ലേലം നടന്നത്.49100 രൂപയ്ക്കാണ് സമര സമിതി വില്‍പ്പനയ്ക്ക് വച്ച വാഴക്കുല ലേലത്തില്‍ പോയത്.കെ-റെയില്‍ വഴിയില്‍ കുലച്ച വാഴക്കുല ലേലം വിളിയറിഞ്ഞ് ആളു കൂടുകയായിരുന്നു.

ആയിരം രൂപയിലാണ് വാഴക്കുല ലേലം വിളിച്ച് തുടങ്ങിയത്.2000 വും 10000 വും കടന്ന് മുന്നേറുകയായിരുന്നു.രണ്ടുമണിക്കൂറിലേറെ ലേലം വിലി നീണ്ടു നിന്നു. ഒടുവിൽ 49100 രൂപയിലാണ് ലേലം ഉറപ്പിച്ചത്.

അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഓര്‍മയില്‍ പോലും ലേലം വിളിക്കാന്‍ ആളെത്തി. മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും പരിഹസിച്ചു കൊണ്ടായിരുന്നു മറ്റ് ചിലരുടെ ലേലം വിളി.ഇത് ആറാം തവണയാണ് കെ റെയിൽ വിരുദ്ധ സമരസമിതിയുടെ ലേലം നടക്കുന്നത്.

പദ്ധതി വന്നാല്‍ കിടപ്പാടം നഷ്ടപ്പെടുമെന്ന ഭീതിയില്‍ കഴിയുന്ന ചെങ്ങന്നൂരിലെ തങ്കമ്മയ്ക്ക് വീട് വച്ചു കൊടുക്കാനുളള പണം ശേഖരിക്കുന്നതിനായാണ് ലേലം. കെറെയില്‍ സിൽവർ ലൈൻ പദ്ധതി ഉപേക്ഷിച്ചെന്ന പ്രഖ്യാപനം വരുന്നത് വരെ ഇങ്ങനെ പല വഴി പ്രതിഷേധം തുടരുമെന്ന പ്രഖ്യാപനത്തോടെയാണ് സമരക്കാർ പിരിഞ്ഞത്.

Latest Stories

സംസ്ഥാനത്ത് മഴ കനക്കുന്നു; ഏഴു ജില്ലകളിൽ ഇന്ന് യെല്ലോ അലര്‍ട്ട്

യുപിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ 22 വയസ്സുകാരിയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി; മുഖവും സ്വകാര്യ ഭാഗങ്ങളും വ്യക്തമാകുന്ന ദൃശ്യങ്ങള്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചു

“വളർച്ചയുടെ മുഖം, ചൂഷണത്തിന്റെ അടിത്തറ: തൊഴിലാളിയുടെ വേദനയിൽ നിൽക്കുന്ന വ്യവസായ ഇന്ത്യ”

'ലോകം മുഴുവന്‍ അന്വേഷിച്ചു നോക്കൂ, നമ്മള്‍ ഇത്രയും പിടിച്ചു നിന്നില്ലേ?'; വാണിജ്യ സിലിണ്ടര്‍ ഒക്കെ ഒരു നമ്പറല്ലായിരുന്നോ: സുരേഷ് ​ഗോപി

അസം മുഖ്യമന്ത്രി ഹിമന്തയുടെ ഭാര്യയ്‌ക്കെതിരായ പാസ്‌പോര്‍ട്ട് പരാമര്‍ശം: കോണ്‍ഗ്രസ് നേതാവ് പവന്‍ ഖേരയ്ക്ക് സുപ്രീം കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി

നാവിക ഉപരോധം വെച്ചുപൊറുപ്പിക്കാനാവില്ല, ഇറാന്റെ സഹിഷ്ണുതയും സമാധാനം തേടുന്ന സ്വഭാവവും ലോകം കണ്ടതാണ് : ഇറാൻ പ്രസിഡന്റ്

ട്രേഡ്  യൂണിയനുകൾ അല്ല, നയപരാജയമാണ് വ്യവസായങ്ങളെ പൂട്ടിക്കുന്നത് - മെയ് ദിന വായന

അങ്കമാലിയില്‍ ആന ഇടഞ്ഞു, ഒരാള്‍ക്ക് ദാരുണാന്ത്യം; രണ്ടാം പാപ്പാന് ഗുരുതര പരിക്ക്

പൊതുപ്രവർത്തകൻ ഡിജോ കാപ്പൻ അന്തരിച്ചു

വാണിജ്യ എൽപിജി സിലിണ്ടറിന് ഒറ്റയടിക്ക് 993 രൂപ കൂട്ടി; ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല