ബാലചന്ദ്രകുമാര്‍ പീഡിപ്പിച്ചുവെന്ന പരാതി: മൊഴി നല്‍കാന്‍ യുവതി കൊച്ചിയില്‍

സംവിധായകന്‍ ബാലചന്ദ്രകുമാര്‍ പീഡിപ്പിച്ചതായി പരാതി നല്‍കിയ കണ്ണൂര്‍ സ്വദേശിനി മൊഴി നല്‍കുന്നതിനായി എറണാകുളം എളമക്കര പൊലീസ് സ്റ്റേഷനിലെത്തി. കേസ് അന്വേഷണ ചുമതല ഏല്‍പിച്ചിട്ടുള്ള ഉദ്യോഗസ്ഥന്‍ ഹൈടെക് സെല്‍ എസിപി ബിജുമോന്‍ പൊലീസ് സ്റ്റേഷനിലേയ്ക്ക് എത്തിയിട്ടില്ല.

അദ്ദേഹം കൂടി എത്തിയ ശേഷം ചോദ്യം ചെയ്യലുണ്ടാകുമെന്നാണ് വിവരം. കണ്ണൂര്‍ സ്വദേശിനിയായ യുവതിയെ ബാലചന്ദ്രകുമാര്‍ പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തുകയും പുറത്തു പറഞ്ഞാല്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി.

കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ക്കു ലഭിച്ച പരാതി എളമക്കര പൊലീസിനു കൈമാറുകയും അന്വേഷണം ഡിവൈഎസ്പി ബിജുമോനെ ഏല്‍പിക്കുകയുമായിരുന്നു. പത്തു വര്‍ഷത്തിലേറെ പഴക്കമുള്ള കേസായതിനാല്‍ ഡിജിറ്റല്‍ തെളിവുകള്‍ കണ്ടെത്താനാകുമോ എന്നാണ് പൊലീസ് ശ്രമം.

കണ്ണൂര്‍ സ്വദേശിനിയുടെ മൊഴി രേഖപ്പെടുത്തി കഴിഞ്ഞാല്‍ ഇവരെ കോടതിയില്‍ മജിസ്‌ട്രേറ്റിനു മുന്‍പാകെ ഹാജരാക്കി മൊഴി എടുക്കും. തുടര്‍ന്ന് പ്രതി സ്ഥാനത്തുള്ള ബിജുമോനെയും വിളിച്ചു വരുത്തി ചോദ്യം ചെയ്യാനാണ് പൊലീസിന്റെ തീരുമാനം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ