തലസ്ഥാനത്ത് യുവ അഭിഭാഷകയെ മര്‍ദ്ദിച്ച സംഭവം; പ്രതി ബെയ്ലിന്‍ ദാസ് പൊലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലെ യുവ അഭിഭാഷകയെ മര്‍ദ്ദിച്ച പ്രതി ബെയ്ലിന്‍ ദാസ് പിടിയില്‍. യുവ അഭിഭാഷക ശ്യാമിലിയെ മര്‍ദ്ദിച്ച കേസില്‍ ബെയ്ലിന്‍ ദാസ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ കോടതി പരിഗണിക്കാനിരിക്കെയാണ് പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. തുമ്പ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്.

തിരുവനന്തപുരം സ്റ്റേഷന്‍ കടവില്‍ നിന്നാണ് ബെയ്‌ലിന്‍ ദാസ് പൊലീസിന്റെ പിടിയിലായത്. പരാതി ലഭിച്ച് മൂന്നാം ദിവസമാണ് പൊലീസ് പ്രതിയെ പിടികൂടിയത്. കസ്റ്റഡിയില്‍ എടുത്ത ശേഷം ഇയാളെ തുമ്പ സ്റ്റേഷനില്‍ ആണ് ആദ്യം കൊണ്ടുപോയത്. ഇവിടെ നിന്ന് ഇയാളെ ചോദ്യംചെയ്യലിനായി മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോയിട്ടുണ്ട്.

യുവ അഭിഭാഷിക പരാതി നല്‍കിയതിന് പിന്നാലെ ഒളിവില്‍ പോയ പ്രതിയ്ക്കായി പൊലീസ് വ്യാപക തിരച്ചില്‍ നടത്തിയിരുന്നു. ബെയ്ലിന്‍ ദാസിന്റെ ഭാര്യയോട് ഇന്ന് സ്റ്റേഷനില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു. പ്രതിയുടെ ബന്ധുക്കളുടെ മൊബൈല്‍ ഫോണുകളും അന്വേഷണ സംഘം പരിശോധിച്ചിരുന്നു.

ബെയ്‌ലിന്‍ രക്ഷപ്പെടുന്നത് ഒഴിവാക്കാനായി ഇയാളുടെ ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വീടുകളില്‍ പൊലീസ് നിരന്തരം പരിശോധന നടത്തിയിരുന്നു. പ്രതി സംസ്ഥാനം വിട്ട് പോകാതിരിക്കാന്‍ സംസ്ഥാന വ്യാപകമായി അലര്‍ട്ട് നല്‍കിയിരുന്നു.

Latest Stories

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്

'കെ ബി പ്രദീപിന്റെ നിയമനം കള്ളന് ചൂട്ട് പിടിക്കും പോലെ, ചെയ്യാന്‍ പാടില്ലാത്ത കാര്യം'; വിമർശിച്ച് പിണറായി വിജയന്‍