ചീറിപ്പായുന്ന വാഹനങ്ങള്‍ക്കിടയിലേക്ക് പിഞ്ച് കുഞ്ഞ് കളിപ്പാട്ടവുമായി; കരുതലിന്റെ കരങ്ങളുമായി കാര്‍ യാത്രക്കാര്‍

തിരക്കേറിയ പ്രധാന റോഡിലേക്ക് കളിപ്പാട്ടവുമായി നിഷ്‌കളങ്കമായി നടന്നു നീങ്ങുന്ന കൊച്ചു കുഞ്ഞിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. നെഞ്ചിടിപ്പോടെയല്ലാതെ സംഭവത്തിന്റെ ദൃശ്യങ്ങള്‍ കണ്ടിരിക്കാന്‍ കഴിയില്ല. പിന്നാലെ എത്തിയ ഒരു കാറിലെ യാത്രക്കാരന്‍ കുഞ്ഞിനെ രക്ഷപ്പെടുത്തുന്നതും ദൃശ്യങ്ങളിലുണ്ട്.

കഴിഞ്ഞ 28ന് പാലക്കാട് പട്ടാമ്പി കൊപ്പം വളാഞ്ചേരി പാതയില്‍ ഒന്നാന്തിപടിയിലാണ് സംഭവം നടന്നത്. അമ്മ അറിയാതെയാണ് വീട്ടില്‍ തുറന്നുകിടന്ന വാതിലിലൂടെ കുട്ടി റോഡിലേക്ക് ഇറങ്ങിയത്. ഈ സമയം റോഡില്‍ വാഹനങ്ങള്‍ തലങ്ങും വിലങ്ങും ചീറി പായുന്നുണ്ട്. കുഞ്ഞ് റോഡിലേക്ക് കയറുന്നത് ശ്രദ്ധയില്‍പ്പെട്ട കാര്‍ യാത്രക്കാര്‍ ഉടന്‍ തന്നെ വാഹനം നിറുത്തി കുഞ്ഞിനെ റോഡില്‍ കയറാന്‍ അനുവദിക്കാതെ എടുത്ത് വീട്ടില്‍ എത്തിക്കുകയായിരുന്നു.

കാര്‍ യാത്രക്കാര്‍ക്ക് ഇതേ തുടര്‍ന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ അഭിനന്ദന പ്രവാഹമാണ്. എന്നാല്‍ ഈ യാത്രക്കാര്‍ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. തുറന്ന് കിടന്ന വാതിലിലൂടെ കുട്ടി അബദ്ധത്തില്‍ പുറത്തേക്ക് ഇറങ്ങുകയായിരുന്നെന്ന് മാതാപിതാക്കള്‍ കൊപ്പം പൊലീസിനോട് പറഞ്ഞു. വീടിന് ചുറ്റും സംരക്ഷണഭിത്തി കെട്ടി സുരക്ഷിതമാക്കാന്‍ പൊലീസ് രക്ഷിതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ