കുഞ്ഞിനെ മോഷ്ടിച്ച സംഭവം: നീതു ലക്ഷ്യമിട്ടത് വഞ്ചിച്ച കാമുകനെ ബ്ലാക്ക് മെയില്‍ ചെയ്യാന്‍

കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് നവജാതശിശുവിനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച സംഭവത്തില്‍ നീതു ലക്ഷ്യമിട്ടത് സുഹൃത്തായ ഇബ്രാഹിമിനെ ഭീഷണിപ്പെടുത്തുന്നതിനായി ആണെന്ന് കണ്ടെത്തല്‍. സംഭവത്തില്‍ കളമശേരി സ്വദേശി ഇബ്രാഹിം ബാദുഷയെ ഇന്നലെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്യും. നീതുവിനെ വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ച ഇബ്രാഹിമിനെ കുഞ്ഞിനെ വെച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു ലക്ഷ്യം.

ഇബ്രാഹിമിന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സമയത്തായിരുന്നു ഇവര്‍ തമ്മില്‍ അടുപ്പം ഉണ്ടായിരുന്നത്. ഈ സമയത്ത് നീതു ഗര്‍ഭം അലസിപ്പിക്കുകയും ചെയ്തിരുന്നു. തട്ടിയെടുത്ത കുഞ്ഞ് ഇയാളുടേത് എന്ന് വരുത്തി തീര്‍ക്കാന്‍ ആയിരുന്നും ഉദ്ദേശം. ഇയാള്‍ വാങ്ങിയ 30 ലക്ഷം രൂപയും സ്വര്‍ണവും തിരികെ വാങ്ങിച്ച് എടുക്കാനാണ് ഇത്തരം ഒരു കൃത്യം ചെയ്തത്. ആശുപത്രിക്ക് സമീപമുള്ള ഹോട്ടലില്‍ തങ്ങി ആസൂത്രണം നടത്തിയാണ് നീതു കുഞ്ഞിനെ മോഷ്ടിച്ചത്. നീതുവിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

കുഞ്ഞിനെ മോഷ്ടിച്ച സംഭവത്തിന് പിന്നില്‍ റാക്കറ്റില്ലെന്ന് കോട്ടയം എസ്പി ഡി.ശില്‍പ പറഞ്ഞിരുന്നു. പ്രതി മുമ്പ് കുറ്റൃത്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടില്ല. നീതുവിന്റെ ഒപ്പം കണ്ടെത്തിയ ആണ്‍കുട്ടി ഇവരുടെ സ്വന്തം കുട്ടിയാണെന്നും പൊലീസ് പറഞ്ഞു. തിരുവല്ല കുറ്റൂര്‍ സ്വദേശിയായ സുധീഷിന്റെ ഭാര്യയാണ് നീതു. മകനൊപ്പം ഏറെ നാളായി എറണാകുളത്താണ് ഇവര്‍ താമസിക്കുന്നത്. ഭര്‍ത്താവ് സുധീഷ് വിദേശത്ത് ജോലി ചെയ്യുകയാണ്.

ഇന്നലെ മൂന്നരയോടെയാണ് കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് നവജാതശിശുവിനെ കടത്തിക്കൊണ്ടു പോകാന്‍ ശ്രമം നടന്നത്. ഇടുക്കി മുണ്ടക്കയം സ്വദേശിനിയുടെ മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് നഴ്‌സിന്റെ വേഷം ധരിച്ചെത്തിയ നീതു മെഡിക്കല്‍ കോളജില്‍ നിന്നും കടത്തി കൊണ്ടുപോയത്. ഏറെ നേരം കഴിഞ്ഞിട്ടും കുഞ്ഞിനെ തിരികെ ലഭിക്കാതിരുന്നതോടെ മാതാപിതാക്കള്‍ കുട്ടിയെ അന്വേഷിച്ചു. എന്നാല്‍ കുഞ്ഞിനെ തങ്ങള്‍ വാങ്ങിയിട്ടില്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തുടര്‍ന്ന് ഇവര്‍ പൊലീസില്‍ വിവരം അറിയിച്ചു.

വിവരമറിഞ്ഞയുടനെ സമീപത്തെ ലോഡ്ജുകളിലും ഹോട്ടലുകളിലും പൊലീസ് പരിശോധന നടത്തിയിരുന്നു. വാഹനങ്ങളും പരിശോധിച്ചു. ഇതിനിടെയാണ് ഹോട്ടലില്‍ കുഞ്ഞുമായി ഒരു സ്ത്രീയുണ്ടെന്ന വിവരം ലഭിച്ചത്. ഉടനെ സ്ഥലത്തെത്തിയ പൊലീസ് ഇവരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പൊലീസ് നടത്തിയ സമയോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് കുട്ടിയെ കണ്ടെത്തിയത്. എസ് ഐ റനീഷിന്റെ നേതൃത്വത്തിലാണ് കുഞ്ഞിനെ കണ്ടെത്തി മാതാവിന് കൈമാറിയത്.

Latest Stories

ഇന്ത്യൻ നായകൻ ആകാൻ ഏറ്റവും യോഗ്യൻ ശ്രേയസ് അയ്യരാണ്: വീരേന്ദര്‍ സെവാഗ്

അത് എഐ ചിപ്പല്ല, ഭഗവാന്റെ അനുഗ്രഹമാണ് ബാറ്റിൽ ഉള്ളത്'; പാകിസ്ഥാൻ താരത്തിന് മാസ്സ് മറുപടിയുമായി വൈഭവ്

കോഹ്‌ലിയും രോഹിതും അടുത്ത ഏകദിന ലോകകപ്പ് കളിക്കണം, അത് അവരുടെ ആവശ്യമല്ല, ഇന്ത്യയുടെ ആവശ്യമാണ്: ശിഖർ ധവാൻ

എനിക്ക് അധികം പ്രായമില്ല, വൈഭവിനെ പോലെ ഞാനും കുട്ടിയാണ്: യശസ്‌വി ജയ്‌സ്വാൾ

'ഇന്ത്യൻ ബോളർമാരെ ഞാൻ വെറുക്കുന്നു, അവരെ നേരിടാൻ അവസരം ലഭിച്ചാൽ ആക്രമിച്ച് തന്നെ കളിക്കും'; വിവാദ പ്രസ്താവനയുമായി പാക് താരം

'സഞ്ജുവിനെ ഒരിക്കലും ടി-20 നായകനാക്കാൻ സാധിക്കില്ല, അവനെ പൂർണമായി വിശ്വസിക്കാൻ പറ്റില്ല'; തുറന്നടിച്ച് വീരേന്ദര്‍ സെവാഗ്

ബംഗാളില്‍ കനത്ത പോളിങ്; മൂന്നു മണിവരെ 78% പോളിങ് രേഖപ്പെടുത്തി; ക്രമക്കേട് ആരോപണവുമായി ബിജെപി; വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടന്നുവെന്നു കണ്ടെത്തുന്ന ബൂത്തുകളില്‍ റീ പോളിങ് നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പണം പിന്‍വലിക്കാന്‍ അസ്ഥികൂടവുമായി ബാങ്കിലെത്തിയ സംഭവത്തില്‍ വിശദീകരണവുമായി ഒഡീഷ ഗ്രാമീണ്‍ ബാങ്ക്; രേഖകള്‍ ഹാജരാക്കാന്‍ മാത്രമാണ് ആവശ്യപ്പെട്ടത്, ജിതു മുണ്ടയ്ക്ക് നടപടിക്രമങ്ങള്‍ അറിയില്ല

വിരമിച്ചിട്ടും ഔദ്യോഗിക ചിഹ്നം പതിപ്പിച്ച കാറിൽ യാത്ര; 250 രൂപ ഫൈനടച്ച് ടോമിൻ ത‍ച്ചങ്കരി; പിഴയീ‌ടാക്കി മോട്ടോർ വാഹന വകുപ്പ്

രാജ്യത്തെ വിമാന സര്‍വീസുകള്‍ ഏതുനിമിഷവും നിലച്ചേക്കാമെന്ന് വിമാനക്കമ്പനികളുടെ കൂട്ടായ്മ; ഇന്ധനവില കുതിച്ചുയര്‍ന്നതോടെ എയര്‍ ഇന്ത്യ അടക്കം കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു