ആയുര്‍വേദ ഡോക്ടര്‍ മെത്താഫിറ്റമിനുമായി പിടിയില്‍; മയക്കുമരുന്ന് കൊച്ചിയില്‍ ചില്ലറ വില്‍പ്പനയ്‌ക്കെത്തിച്ചത്

വയനാട്ടില്‍ അഞ്ച് ലക്ഷം രൂപയുടെ സിന്തറ്റിക് ലഹരി മരുന്നുമായി ആയുര്‍വേദ ഡോക്ടര്‍ പിടിയില്‍. കൊല്ലം കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശി അന്‍വര്‍ ഷാ ആണ് പിടിയിലായത്. 160.77 ഗ്രാം മെത്താഫിറ്റമിനുമായി മുത്തങ്ങ ചെക്ക്‌പോസ്റ്റിലാണ് യുവ ഡോക്ടര്‍ അറസ്റ്റിലായത്. മൈസൂര്‍ -പൊന്നാനി ബസില്‍ യാത്ര ചെയ്യുകയായിരുന്ന അന്‍വര്‍ ഷായെ എക്‌സൈസ് സംഘം പിടികൂടുകയായിരുന്നു.

അന്‍വര്‍ ഷാ ദുബായില്‍ സ്വന്തമായി ആയുര്‍വേദ സെന്റര്‍ നടത്തിവരുന്ന ഡോക്ടറാണ്. വിവാഹ ആവശ്യത്തിനായി നാട്ടിലെത്തിയ ഇയാള്‍ കഴിഞ്ഞ അഞ്ച് മാസമായി നാട്ടിലുണ്ടായിരുന്നു. ബംഗളൂരുവില്‍ നിന്ന് മയക്കുമരുന്ന് വാങ്ങി കൊച്ചിയിലെത്തിച്ച് ചില്ലറ വില്‍പ്പന നടത്താനായിരുന്നു പ്രതിയുടെ നീക്കമെന്ന് എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

അന്താരാഷ്ട്ര വിപണിയില്‍ അഞ്ച് ലക്ഷം രൂപയോളം വിലമതിക്കുന്നതാണ് പിടിച്ചെടുത്ത ലഹരി മരുന്ന്. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ നിധിന്‍ കെവിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി