ഫ്രാൻസിസ് ജോർജിന് 'ഓട്ടോറിക്ഷ' ചിഹ്നം; തോമസ് ചാഴിക്കാടൻ മത്സരിക്കുക രണ്ടിലയിൽ

2024 ലോക്സഭ തിരഞ്ഞെടുപ്പിൽ കോട്ടയത്തെ യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് മത്സരിക്കുക ഓട്ടോറിക്ഷ ചിഹ്നത്തിൽ. തിരഞ്ഞെടുപ്പ് കമ്മീഷനാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ചിഹ്നം അനുവദിച്ചത്. കേരള കോൺഗ്രസ് പിളർന്നതോടെയാണ് ചിഹ്നത്തിന്റെ പ്രശ്നം ഉണ്ടായത്.

ഇത്തവണ കേരള കോൺഗ്രസിന്‍റെ ഔദ്യോഗിക ചിഹ്നമായ രണ്ടിലയിൽ മത്സരിക്കുക എൽഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടനാണ്. കഴിഞ്ഞ തവണ തോമസ് ചാഴികാടനായിരുന്നു മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. എന്നാൽ പാര്‍ട്ടി പിളര്‍ന്നതോടെ ജോസ് കെ. മാണിക്കൊപ്പം ചാഴിക്കാടനും ഇടതുമുന്നണിയുടെ ഭാഗമാവുകയായിരുന്നു.

ഇടുക്കി മുൻ എംപിയും കേരള കോൺഗ്രസ് ഡപ്യൂട്ടി ചെയർമാനുമായ ഫ്രാൻസിസ് ജോർജിനെ ഇക്കുറി കോട്ടയം ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി നേതൃത്വം തിരഞ്ഞെടുക്കുകയായിരുന്നു. കേരള കോൺഗ്രസ് ചെയർമാൻ പി. ജെ.  ജോസഫാണ് സ്‌ഥാനാർഥിയുടെ പേര് പ്രഖ്യാപിച്ചത്.

കേരള കോൺഗ്രസ് സ്‌ഥാപക ചെയർമാനും മുൻമന്ത്രിയുമായ കെ. എം. ജോർജിൻ്റെ മകനാണ് ഫ്രാൻസിസ് ജോർജ്. 1999ലും 2004ലും ഇടുക്കിയിൽനിന്നുള്ള ലോക്‌സഭാംഗമായിരുന്നു. സംസ്ഥാനത്ത് ഇരുമുന്നണികളും ആദ്യമായി സ്‌ഥാനാർഥികളുടെ പേര് പ്രഖ്യാപിച്ച മണ്ഡലമായിരുന്നു കോട്ടയം. കേരള കോൺഗ്രസുകൾ തമ്മിലാണ് ഇവിടെ മത്സരം.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ