റെയില്‍വേ ഗേറ്റില്‍ ഓട്ടോറിക്ഷ പൂട്ടിയിട്ട സംഭവം; ഗേറ്റ് കീപ്പര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം വര്‍ക്കലയില്‍ റെയില്‍വേ ക്രോസില്‍ ഓട്ടോറിക്ഷ പൂട്ടിയിട്ട സംഭവത്തില്‍ ഗേറ്റ് കീപ്പര്‍ സതീഷ് കുമാറിന് സസ്പെന്‍ഷന്‍. റെയില്‍വേ ഗേറ്റ് തുറക്കാന്‍ വൈകിയത് ചോദ്യം ചെയ്തതിന് പാളത്തിന് നടുവിലായി ഓട്ടോറിക്ഷയെയും യാത്രക്കാരെയും സതീഷ് പൂട്ടിയിട്ടു എന്ന് പരാതിയെ തുടര്‍ന്നാണ് നടപടി.

വര്‍ക്കല പുന്നമൂട് റെയില്‍വേ ഗേറ്റില്‍ ബുധനാഴ്ച രാവിലെ 4.30ന് ആയിരുന്നു സംഭവം. മലയിന്‍കീഴ് സ്വദേശി സാജനും അമ്മയും യാത്ര ചെയ്ത ഓട്ടോയാണ് പൂട്ടിയിട്ടത്. തീവണ്ടി പോയിക്കഴിഞ്ഞിട്ടും ഗേറ്റ് തുറക്കാന്‍ വൈകിയപ്പോള്‍ ഉറങ്ങിപ്പോയോ എന്ന് ചോദിച്ചതിനാണ് പൂട്ടിയിട്ടത് എന്ന് പരാതിയില്‍ പറയുന്നു. ലിഫ്റ്റിംഗ് ബാരിയര്‍ താഴ്ത്തി 10 മിനിറ്റോളം ഇവരെ ഗേറ്റിനുള്ളില്‍ തടഞ്ഞിട്ടു.

സംഭവത്തില്‍ വര്‍ക്കല സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ആശിഷ് റെയില്‍വേ അധികൃതര്‍ക്കു പരാതി നല്‍കിയിരുന്നു. ഗുരുതരമായ പിഴവാണ് ഗേറ്റ് കീപ്പറുടെ ഭാഗത്ത് നിന്ന് ഉണ്ടായത് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് റെയില്‍വെ അധികൃതര്‍ നടപടി സ്വീകരിച്ചിരിക്കുന്നത്. എന്നാല്‍ താന്‍ വാഹനം തടഞ്ഞിട്ടില്ലെന്നാണ് ഗേറ്റ് കീപ്പരുടെ വാദം. യാത്രക്കാര്‍ അസഭ്യം പറഞ്ഞത് പ്രകോപനത്തിന് കാരണമായി എന്നും പെട്ടെന്നു തന്നെ ഗേറ്റ് തുറന്നു കൊടുത്തുവെന്നും ഗേറ്റ് കീപ്പര്‍ പറയുന്നു.

Latest Stories

'കെ സുരേന്ദ്രൻ, വി മുരളീധരൻ പക്ഷത്തെ തഴഞ്ഞേക്കും, എം ടി രമേശിനെ നിലനിർത്തും'; സമ്പൂർണ മാറ്റത്തിനൊരുങ്ങി കേരള ബിജെപി

കാനഡയിൽ ചെറുവിമാനങ്ങൾ കൂട്ടിയിടിച്ച് അപകടം; മലയാളി വിദ്യാർത്ഥി ഉൾപ്പെടെ 2 പേർ മരിച്ചു

ഫ്‌ളാറ്റില്‍ റെയിഡ്, യൂട്യൂബറും ആണ്‍സുഹൃത്തും എംഡിഎംഎയുമായി പിടിയില്‍; റിന്‍സിയുടെ സിനിമ ബന്ധങ്ങളും പരിശോധിക്കും

യോഗ്യതയില്ലാത്ത ഒരു വൈസ്ചാന്‍സലറെയും ഭരണം നടത്താന്‍ അനുവദിക്കില്ല; ഇന്ന് സംസ്ഥാനവ്യാപകമായി പഠിപ്പ് മുടക്കുമെന്ന് എസ്എഫ്‌ഐ

IND VS ENG: ഒരുപാട് സന്തോഷിക്കാൻ വരട്ടെ ഗില്ലേ, യഥാർത്ഥ ക്യാപ്റ്റൻസി പ്രെഷർ നീ അനുഭവിക്കാൻ പോകുന്നതേ ഉള്ളു: സൗരവ് ഗാംഗുലി

ഒടുവിൽ യുവതിക്കെതിരെ തെളിവുമായി യാഷ് ദയാൽ; ലക്ഷങ്ങൾ കടം വാങ്ങി, ഫോണും ലാപ്ടോപ്പും മോഷ്ടിച്ചു, തിരിച്ച് ചോദിച്ചപ്പോൾ കള്ളക്കേസ് ഉണ്ടാക്കി

IND VS ENG: അടുത്ത ഫാബ് ഫോറിൽ ആ ഇന്ത്യൻ താരത്തെ നമുക്ക് കാണാം, ഇനി അവന്റെ കാലമാണ്: മാർക്ക് രാംപ്രകാശ്

IND VS ENG: മോനെ ഗില്ലേ, നീ കളിക്കളത്തിലേക്ക് വാ, ഇനി ഒരു സെഞ്ച്വറി നീ അടിക്കില്ല: ബെൻ സ്റ്റോക്സ്

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര്‍; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരും

രാഷ്ട്രീയ ജീവിതത്തിന് ശേഷം വേദങ്ങളും ഉപനിഷത്തുകളും പുസ്തകങ്ങളും; വിശ്രമ ജീവിതത്തെ കുറിച്ച് വെളിപ്പെടുത്തി അമിത്ഷാ