"നിങ്ങൾ അറിഞ്ഞവയുടെ പൊരുളും പറയാൻ വിട്ടു പോയവയും പുസ്തകത്തിലുണ്ട്"; ആത്മകഥയുമായി സരിത, പ്രതിനായിക'യുടെ കവര്‍ പേജ് പങ്കുവച്ചു

സോളാർ വിവാദങ്ങൾ കത്തി നിൽക്കുന്നതിനിടെ ആത്മകഥയുമായി കേസിലെ മുഖ്യപ്രതി സരിത എസ് നായർ രംഗത്ത്. ഒരിടവേളക്ക് ശേഷം സോളാർ വിവാദം കേരള രാഷ്ട്രീയത്തിൽ സജീവ ചർച്ചകയാകുന്നതിനിടെയാണ് സരിതയുടെ കടന്നുവരവ്. പ്രതിനായിക എന്ന പേരിലുള്ള പുസ്തകത്തിന്റെ കവർ പേജാണ് ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്.

ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സരിത പുസ്തകത്തിന്റെ കവർ പേജ് പങ്കുവച്ചത്. പ്രതി നായിക എന്നോ പ്രതിനായിക എന്നോ വായിക്കാവുന്ന രീതിയിലാണ് കവർ പേജിന്റെ ഡിസൈൻ. “ഞാൻ പറഞ്ഞതെന്ന പേരിൽ നിങ്ങൾ അറിഞ്ഞവയുടെ പൊരുളും പറയാൻ വിട്ടു പോയവയും” പുസ്തകത്തിലുണ്ടെന്ന് സരിതയുടെ ഫെയ്സ്ബുക്ക് കുറിപ്പ്.

ഉമ്മൻചാണ്ടിക്കെതിരായ ​ഗൂഢാലോചനയിൽ ആരൊക്കെ ഉണ്ടെന്നുള്ളതിന്റെ ചർച്ച ഉയർന്നു വരികയാണ് ഇപ്പോൾ, കെ ബി ഗണേഷ് കുമാറുൾപ്പെടെ പലരും പ്രതിസ്ഥാനത്ത് നിൽക്കുകയാണ്. അതിനിടെ പിസി ജോർജ് തുടങ്ങി പല പ്രമുഖരും കേസിൽ വെളിപ്പെടുത്തലുമായി മുന്നോട്ടുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് സരിതയുടെ പുസ്തകം തയ്യാറാകുന്നത്. കൊല്ലം ആസ്ഥാനമായ റെസ്പോൻസ് ബുക്ക് ആണ് പുസ്തകം തയാറാക്കുന്നത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ