എഴുത്തുകാര്‍ എല്ലാ വിഷയങ്ങളിലും പ്രതികരിക്കേണ്ട ആവശ്യമില്ല; അവര്‍ക്കും രാഷ്ട്രീയ ചായ്‌വുണ്ടാകാമെന്ന് സതീശന് മറുപടിയുമായി സച്ചിദാനന്ദന്‍

എഴുത്തുകാര്‍ എല്ലാ വിഷയങ്ങളിലും പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് കവി സച്ചിദാന്ദന്‍. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വിമര്‍ശനത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. എഴുത്തുകാര്‍ക്കും രാഷ്ട്രീയ ചായ്‌വുണ്ടാകാം. അതുകൊണ്ടാകും അവര്‍ പ്രതികരിക്കാത്തത്. എഴുത്തുകാരെ അവരുടെ കാര്യങ്ങള്‍ക്ക് വിടണമെന്നും അദ്ദേഹം പറഞ്ഞു.

ആരുടെയും ഔദാര്യം പറ്റുന്നില്ല. ശരിയെന്ന് തോന്നുന്ന കാര്യങ്ങളോട് പ്രതികരിക്കും. താന്‍ ാെരു പാര്‍ട്ടിയിലും അംഗമല്ല. എന്നാല്‍ എല്ലാ പാര്‍ട്ടിയിലും സുഹൃത്തുക്കളുണ്ടെന്നും സാഹിത്യ അക്കാദമി ചെയര്‍മാന്‍ കൂടിയായ സച്ചിദാനന്ദന്‍ പറഞ്ഞു. സര്‍ക്കാരിന്റെ നയങ്ങള്‍ക്കും നിലപാടുകള്‍ക്കുമെനതിരെ സാംസ്‌കാരിക നായകരോ എഴുത്തുകാരോ പ്രതികരിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസം വി ഡി സതീശന്‍ വിമര്‍ശിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് സച്ചിദാനന്ദന്റെ പ്രതികരണം.

പൊലീസ് അതിക്രമങ്ങളെ അപലപിക്കുന്നു. സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ പൊലീസ് പൂര്‍ണമായും അംഗീകരിക്കാന്‍ തയ്യാറാകുന്നില്ല. അവര്‍ എല്ലാക്കാലങ്ങളിലും സര്‍ക്കാരിന് അവമതിപ്പ് ഉണ്ടാക്കുന്ന പ്രവൃത്തികള്‍ ചെയ്യുന്നു. യുഎപിഎ ,അനാവശ്യ അറസ്റ്റുകള്‍ എന്നിവ ശരിയല്ല. കറുത്ത മാസ്‌ക്, വസ്ത്രം എന്നിവ ഉപയോഗിക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ല. ഏതോ പൊലീസ് ഉദ്യോഗസ്ഥന്റെ ബുദ്ധിയാണ് ഈ സംഭവങ്ങള്‍ക്ക് കാരണമെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

Latest Stories

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം

വീട് നഷ്ടപ്പെടുന്ന ജനങ്ങൾ, നഗരം കൈവശപ്പെടുത്തുന്ന മൂലധനം; വാടകക്കാരുടെ രാജ്യം, ഭൂവുടമകളുടെ സമ്പത്ത്

'മുൻപ് നിപ്പ വന്നപ്പോൾ എല്ലാവരും ചേർന്ന് പ്രതിരോധിച്ചു, ആരോഗ്യ മന്ത്രിയോട് കോഴിക്കോട് ക്യാമ്പ് ചെയ്യാൻ പറഞ്ഞു, പക്ഷെ വന്നില്ല'; വിമർശിച്ച് മുഹമ്മദ്‌ റിയാസ് എംഎൽഎ

പീഡനത്തിനിരയായ പെൺകുട്ടിയുടെ വീട്ടിൽ സ്നേഹ ഒരു വർഷം തങ്ങി; ലഹരി വിൽപ്പന കേസിലെ പ്രതിയായ ഇരയുടെ അമ്മയുമായി കണ്ണൂർ ജയിലിൽ കിടക്കുമ്പോഴുള്ള പരിചയം

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്