അമ്മായിയമ്മയുടെ കാൽ മരുമകൾ തല്ലിയൊടിച്ചു;ഉപദ്രവിച്ചത് മുൻവൈരാഗ്യം മൂലം

ബാലരാമപുരത്ത് മുഖംമൂടി ധരിച്ചെത്തി വയോധികയുടെ കാൽ മരുമകൾ തല്ലിയൊടിച്ചു. ബാലരാമപുരം ആറാലുംമൂട്  സ്വദേശി വാസന്തിയെ ആണ് മരുമകൾ സുകന്യ ആൺവേഷത്തിൽ എത്തി ആക്രമിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച സൊസൈറ്റിയിലേക്ക്  പോകുമ്പോഴാണ് വാസന്തിയെ ആക്രമിക്കുന്നത് . റോഡ് അരികിൽ മുഖം മറച്ചു പതുങ്ങി നിന്നായിരുന്നു ആക്രമണം. സുകന്യ കമ്പിപ്പാര ഉപയോഗിച്ച് വാസന്തിയുടെ കാലിൽ അടിച്ചു.

ഒന്നിലേറെ തവണ അടിയേറ്റു വാസന്തിയുടെ കാൽ ഒടിഞ്ഞു തൂങ്ങിയിരുന്നു. നിലവിളികേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും സുകന്യ രക്ഷപ്പെട്ടു . കാലിനു ഗുരുതരമായി പരിക്കേറ്റ വാസന്തി താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും എത്തിച്ചു ശസ്ത്രക്രിയ നടത്തി. സുകന്യയെ ഭർത്താവ് നിരന്തരമായി ഉപദ്രവിക്കുന്നത് വാസന്തി മൂലമാണെന്ന വിരോധമാണ് ആക്രമണത്തിന് കാരണം.

വാസന്തിയെ കിടപ്പിലാക്കുക എന്നതായിരുന്നു സുകന്യയുടെ ലക്ഷ്യം. ഇതിനായി ഭർത്താവിന്റെ ഷർട്ടും ജീൻസും ധരിച്ചു ഷാൾ കൊണ്ട് മുഖം മറിച്ചാണ് സുകന്യ എത്തിയത്. ബാലരാമപുരം സ്റ്റേഷൻ ഹൗസ് ഓഫീസർ ടി. വിജയകുമാർ നടത്തിയ അന്വേഷണമാണ് സുകന്യയെ പിടികൂടിയത് സംഭവസ്ഥലത്തു സിസിടിവി ക്യാമറ ഇല്ലായിരുന്നു. സംഘങ്ങളായി തിരിഞ്ഞു പൊലിസ് നടത്തിയ അന്വേഷണമാണ് സുകന്യയിലേക്ക് എത്തിയത്.

നൂറിലേറെ പേരെ പൊലീസ് ചോദ്യം ചെയ്തു. പ്രതി പ്രദേശത്തിന് പുറത്തുള്ള ആളല്ലെന്നു പൊലീസിന് മനസിലായി. തുടർന്ന് നടത്തിയ അന്വേഷണം സുകന്യയിലേക്ക് എത്തുകയായിരുന്നു. അക്രമസ്ഥലത്ത് വാസന്തിയുടെ  നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയിട്ടും സുകന്യയെത്താൻ താമസിച്ചതും പൊലീസിന് സംശയം ഉണ്ടാക്കി.

Latest Stories

'സോളാർ സമരം ഒത്തുതീർപ്പാക്കിയായത്'; മാധ്യമ പ്രവർത്തകന്റെ വെളിപ്പെടുത്തലും തുടർ പ്രതികരണങ്ങളും: കേരളത്തിൽ വീണ്ടും സോളാർ ചർച്ചയാകുമ്പോൾ

ഏറ്റവും മുന്നില്‍ റോക്കി ഭായ്, പിന്നിലാക്കിയത് 'അവഞ്ചേഴ്‌സി'നെയൊക്കെ; 'കെജിഎഫ് 2'വിന് വമ്പന്‍ നേട്ടം

അവന്റെ പന്തുകൾ നേരിടാൻ ധോണി കാത്തിരിക്കുകയാണ്, കിട്ടിയാൽ അടിച്ചുപറത്താൻ നോക്കിയിരിക്കുകയാണ് സൂപ്പർതാരം; ആർസിബിക്ക് അപായ സൂചന നൽകി മുഹമ്മദ് കൈഫ്

പ്രിയപ്പെട്ടവരേ, എനിക്ക് പ്രിയപ്പെട്ട ഒരാള്‍ ജീവിതത്തിലേക്ക് കടന്നു വരാന്‍ പോകുന്നു..; പ്രഖ്യാപിച്ച് പ്രഭാസ്

IPL 2024: എന്റെ എത്ര കളികൾ കണ്ടിട്ടുള്ളത് നിങ്ങൾ, ഈ അടവ് കൂടി കാണുക; നെറ്റ്സിൽ പുതിയ വേഷത്തിൽ ഞെട്ടിച്ച് ധോണി, വീഡിയോ ഏറ്റെടുത്ത് ആരാധകർ

കാണാതായ ഏഴ് വയസുകാരന്റെ മൃതദേഹം സ്‌കൂളിലെ ഓടയില്‍; സ്‌കൂള്‍ തകര്‍ത്തും തീയിട്ടും പ്രതിഷേധം

ഡല്‍ഹി മുഖ്യമന്ത്രിയുടെ വസതിയിൽ വെച്ച് അതിക്രമം; കെജ്‌രിവാളിന്റെ പിഎയ്‌ക്കെതിരേ പൊലീസിന് പരാതി നല്‍കി ആം ആദ്മി എംപി സ്വാതി മലിവാള്‍

സ്വന്തം കമ്പനി ആണെങ്കിലും എനിക്ക് ശമ്പളം കിട്ടും, അതിന്റെ ടാക്‌സും അടക്കണം; മമ്മൂട്ടി കമ്പനിയെ കുറിച്ച് മമ്മൂട്ടി

സെനറ്റ് തിരഞ്ഞെടുപ്പിനിടെ ബാലറ്റ് പേപ്പര്‍ തട്ടിപ്പറിച്ചോടി; എസ്എഫ്‌ഐയ്‌ക്കെതിരെ വീണ്ടും പരാതി

കോഹ്‌ലിയും ധോണിയും ഒന്നുമല്ല, ആ രണ്ട് താരങ്ങളുടെ ബാറ്റിങ്ങിന്റെ ഫാൻ ബോയ് ആണ് ഞാൻ: രോഹിത് ശർമ്മ