8,9 ക്ലാസുകള്‍ ജി-സ്യൂട്ട് വഴി, ഓണ്‍ലൈന്‍ ക്ലാസില്‍ ഹാജര്‍ നിര്‍ബന്ധമാക്കും; ഉന്നത തല യോഗത്തിലെ തീരുമാനങ്ങള്‍

ഓണ്‍ലൈന്‍ ക്ലാസുകള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഉന്നത തല യോഗത്തില്‍ തീരുമാനം. ഒന്നു മുതല്‍ ഏഴു വരെ വിക്ടേഴ്സ് ചാനല്‍ വഴിയായിരിക്കും ക്ലാസ്. എട്ട്, ഒന്‍പത് ക്ലാസുകളില്‍ ജി സ്യൂട്ട് വഴിയാക്കും. ഓണ്‍ലൈന്‍ ക്ലാസില്‍ ഹാജര്‍ രേഖപ്പെടുത്തുമെന്നും യോഗത്തിനു ശേഷം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. പത്ത്, പ്ലസ് വണ്‍, പ്ലസ് ടു ക്ലാസുകള്‍ നിലവിലെ രീതിയില്‍ തുടരും.

വാര്‍ഷിക പരീക്ഷയ്ക്കു മുമ്പായി മോഡല്‍ പരീക്ഷ നടത്തുന്നതില്‍ സാഹചര്യം അനുസരിച്ച് അതതു സ്‌കൂളുകള്‍ക്കു തീരുമാനമെടുക്കാം. 10, 11, 12 ക്ലാസുകളിലെ പാഠഭാഗങ്ങള്‍ പരീക്ഷയ്ക്കു മുമ്പ് തീര്‍ക്കും. വാര്‍ഷിക പരീക്ഷ നടത്തിപ്പില്‍ ആശങ്ക വേണ്ടെന്ന് മന്ത്രി പറഞ്ഞു.

ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്മെന്റ് പരീക്ഷ നേരത്തെ നിശ്ചയിച്ച പോലെ ഈ മാസം 29ന് തുടങ്ങും. കോവിഡ് പോസിറ്റിവ് ആയ കുട്ടികള്‍ക്കു പ്രത്യേക മുറി സജ്ജമാക്കും. എസ്എസ്എല്‍സി, പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ എഴുത്തു പരീക്ഷയ്ക്കു ശേഷമാവും നടത്തുക. ആദ്യം പ്രാക്ടിക്കല്‍ പരീക്ഷ നടത്താനാണ് നേരത്തേ തിരുമാനിച്ചിരുന്നത്.

അധ്യാപകര്‍ വിദ്യാര്‍ഥികളുമായി നിരന്തരം ആശയ വിനിമയം നടത്തണമെന്ന് മന്ത്രി പറഞ്ഞു. ഇക്കാര്യം മേലധികാരിക്കു റിപ്പോര്‍ട്ട് നല്‍കണം.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ