ഒറ്റപ്പാലത്ത് ദമ്പതികളെ വെട്ടി പരിക്കേല്‍പ്പിച്ച് കവര്‍ച്ചാശ്രമം;തമിഴ്‌നാട് സ്വദേശി പിടിയില്‍

ഒറ്റപ്പാലം പാലപ്പുറത്ത് ദമ്പതികളെ വെട്ടിപ്പരുക്കേല്‍പ്പിച്ച് കവര്‍ച്ചാശ്രമം. സുന്ദരേശ്വരന്‍(72), ഭാര്യ അംബികാ ദേവി (68) എന്നിവര്‍ക്കാണ് വെട്ടേറ്റത്. സംഭവത്തില്‍ തമിഴ്‌നാട് സ്വദേശി ബാലനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്നു പുലര്‍ച്ചെ രണ്ടിനാണ് സംഭവം. വീട്ടില്‍ വൃദ്ധദമ്പതികള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അലമാര തുറക്കുന്ന ശബ്ദം കേട്ട് ഇവര്‍ ഞെട്ടിയുണര്‍ന്ന് കള്ളനെ തടയാന്‍ ശ്രമിച്ചപ്പോള്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ഇയാള്‍ രക്ഷപെടുകയായിരുന്നു. വീട്ടില്‍ നിന്ന് ഒരു മൊബൈല്‍ ഫോണും എടുത്തുകൊണ്ടാണ് ഇയാള്‍ കടന്നുകളഞ്ഞത്.

ഉടന്‍ തന്നെ ദമ്പതികള്‍ പോലീസില്‍ വിവരം അറിയിച്ചതോടെ മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലില്‍ അരമണിക്കൂറിനകം പ്രതി പിടിയിലായി.

സുന്ദരേശന്റെ നെറ്റിയിലും മുതുകിലുമാണ് വെട്ടേറ്റത്. അംബികാദേവിയുടെ ഇരുകൈകള്‍ക്കും വെട്ടേറ്റു. ഇവര്‍ ഒറ്റപ്പാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ