ഭാര്യയെ കുത്തിക്കൊല്ലാൻ ശ്രമം; റൗഡി 'വാവാച്ചി' പിടിയിൽ, പ്രതിയെ റിമാൻഡ് ചെയ്തു

തിരുവനന്തപുരത്ത് കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ക്രൂരമായി മർദ്ദിച്ച് കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ കുപ്രസിദ്ധ റൗഡി അറസ്റ്റിൽ. കരിമഠം കോളനി TC 37/35-ൽ മണികണ്ഠന്റെ മകൻ സനൽകുമാർ എന്ന വാവാച്ചിയെയാണ് പൂജപ്പുര പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

പൂജപ്പുരയിൽ വാടകയ്ക്ക് താമസിക്കുകയാണ് വാവാച്ചിയും കുടുംബവും. അവിടെ വച്ചുണ്ടായ കുടുംബതർക്കം ആക്രമണത്തിൽ കലാശിക്കുകയായിരുന്നു വാക്കുതർക്കത്തിനിടെ പ്രകോപിതനായ പ്രതി ഭാര്യയെ അസഭ്യം പറയുകയും തലയിലും മുഖത്തും മാരകമായി മർദ്ദിക്കുകയും ചെയ്തു കൊന്നുകളയും എന്ന് ഭീഷണിപ്പെടുത്തിയ ശേഷം കയ്യിൽ കരുതിയിരുന്ന കത്തികൊണ്ട് കുത്തുകയും ചെയ്തു.

ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിലാണ്. അറസ്റ്റിലായ സനൽകുമാർ മയക്കുമരുന്ന് കേസിലും വധശ്രമകേസിലും ഉൾപ്പെട്ടിട്ടുള്ള സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് വ്യക്തമാക്കി. ഭാര്യയെ കുത്തിയതിനു ശേഷം ഒളിച്ചോടാൻ ശ്രമിച്ച വാവാച്ചിയെ പൂജപ്പുര എസ്‌എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘംഅതിവിദഗ്ധമായാണ് പിടികൂടിയത്.

Latest Stories

ഒഡീഷയിൽ 'അംഗണവാടി മുതൽ പിജി വരെ' വിദ്യാഭ്യാസം സൗജന്യമാക്കി ബിജെപി സർക്കാർ; കോളജ് വിദ്യാർത്ഥികൾക്ക് ഇനി മുതൽ ഫീസില്ല

ലാൻഡ് ചെയ്തതിന് പിന്നാലെ തീപിടിച്ചു; അസമിൽ വ്യോമസേന വിമാനം തകർന്നു വീണു

'വീണുകിട്ടിയ ആയുധം പോലെ പ്രതിപക്ഷം പെരുമാറുന്നത് ശരിയല്ല'; നിപ വ്യാപനം ഉണ്ടായിട്ടില്ലെന്ന് കെ മുരളീധരന്‍

'ഇത് അമേരിക്കൻ ആക്രമണത്തിൽനിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമം'; ഇന്ത്യൻ കപ്പലുകൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയെന്ന ട്രംപിൻ്റെ ആരോപണം തള്ളി ഇറാൻ

'അമ്മയുടെ ഇടപെടൽ, സംഗീതയും വിജയ്‌യും വീണ്ടും ഒന്നിച്ചു'? വിവാഹമോചനക്കേസ് പിൻവലിച്ചുവെന്ന് റിപ്പോർട്ട്

'കെ ബി പ്രദീപിന്റെ നിയമനം കള്ളന് ചൂട്ട് പിടിക്കും പോലെ, ചെയ്യാന്‍ പാടില്ലാത്ത കാര്യം'; വിമർശിച്ച് പിണറായി വിജയന്‍

സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്; വെള്ളി വിലയിൽ മാറ്റമില്ല

'ഇതേവരെ ആരോഗ്യമന്ത്രി ഇവിടെ വന്നിട്ടില്ല, നിപ വിഷയത്തിൽ ഇടപെട്ടിട്ടില്ല'; നിപയെ ഗൗരവകരമായി കൈകാര്യം ചെയ്യുന്നില്ലെന്ന് പിണറായി വിജയൻ

നിയമനം വിവാദമായി, കെ ബി പ്രദീപ് ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെച്ചു; രാജി മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരം

സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ; തിരുവനന്തപുരം ജില്ലയിൽ ഓറഞ്ച് അലേർട്ട്; 9 ജില്ലകളിൽ യെല്ലോ അലേർട്ടും