ഐഎസ്എല്‍ മത്സരത്തിനിടെ കലൂര്‍ സ്റ്റേഡിയത്തില്‍ പാലസ്തീന്‍ പതാക ഉയര്‍ത്താന്‍ ശ്രമം; നാലുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു

ഐഎസ്എല്‍ മത്സരത്തിനിടെ കലൂര്‍ സ്റ്റേഡിയത്തില്‍ പാലസ്തീന്‍ പതാക ഉയര്‍ത്താന്‍ എത്തിയ നാലുപേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്‌റ്റേഡിയത്തിന് സമീപത്തുനിന്നാണ് ഇവരെ പിടികൂടിയത്.

എറണാകുളം, പാലക്കാട്, തിരുവനന്തപുരം, മലപ്പുറം സ്വദേശികളെയാണ് കസ്റ്റഡിയിലെടുത്തത്. പാലാരിവട്ടം പൊലീസ് പ്രതികളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. ഇവര്‍ക്കെതിരെ കേസെടുക്കുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തിട്ടില്ല. മത്സരം തുടങ്ങുന്നതിന് മുന്‍പാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.

അതേസമയം, ഐഎസ്എല്‍ ഫുട്‌ബോളില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോല്‍വി ഏറ്റുവാങ്ങി. ഹൈദരാബാദ് എഫ്സിയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് തോറ്റത്. വിവാദമായ പെനാല്‍റ്റിയിലൂടെയായിരുന്നു ഹൈദരാബാദിന്റെ ഒരു ഗോള്‍. ആദ്യ പകുതിയില്‍ ലീഡ് നേടിയ ശേഷമായിരുന്നു ബ്ലാസ്റ്റേഴ്‌സിന്റെ തോല്‍വി.

ഇതോടെ ലീഗിലെ തുടര്‍ച്ചയായ മൂന്നാം തോല്‍വിയാണിത്. ഹെസ്യൂസ് ഹിമിനെസാണ് ബ്ലാസ്റ്റേഴ്‌സിനായി ഗോള്‍ നേടിയത്. ആന്ദ്രേ ആല്‍ബ ഹൈദരാബാദിനായി ഇരട്ടഗോളടിച്ചു. നിലവില്‍ എട്ട് കളിയില്‍ എട്ട് പോയിന്റുമായി പത്താമതാണ് ബ്ലാസ്റ്റേഴ്സ്. 24ന് ചെന്നൈയിന്‍ എഫ്സിയുമായി കൊച്ചിയില്‍ വച്ചാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത കളി.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ