മഞ്ചേശ്വരത്ത് കള്ളവോട്ട് ചെയ്യാൻ ശ്രമം; യുവതി അറസ്റ്റില്‍

മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ കള്ളവോട്ടിന് ശ്രമിച്ച യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബാക്രബയല്‍ സ്വദേശി നബീസയാണ് അറസ്റ്റിലായത്. മുസ്ലിം ലീഗ് പ്രവര്‍ത്തകയാണ് ഇവരെന്നാണ് സൂചന. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ബാക്രബയലിലെ 42-ാം ബൂത്തിലാണ് സംഭവം.

മഞ്ചേശ്വരം മണ്ഡലത്തില്‍ വോട്ടുള്ളയാളല്ല നബീസ. വോട്ടര്‍പട്ടികയില്‍ നിന്ന് പേരു നീക്കം ചെയ്ത സ്ത്രീയുടെ വോട്ട് രേഖപ്പെടുത്താന്‍ നബീസ ശ്രമിക്കുകയായിരുന്നു.
പ്രിസൈഡിംഗ് ഓഫീസറുടെ പരാതിയെ തുടര്‍ന്നാണ് പോലീസ് നബീസയെ അറസ്റ്റ് ചെയ്തതത്. ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് ഇവർക്കു മേല്‍ ചുമത്തിയിരിക്കുന്നത്. ഇവർക്ക് ബൂത്ത് മാറിപ്പോയതാണെന്ന വാദം ആദ്യം ഉന്നയിച്ചെങ്കിലും പിന്നീടത് പൊളിഞ്ഞു. 40-ാം നമ്പർ ബൂത്തിലും, 42-ാം നമ്പർ ബൂത്തിലും ഇവ‍ർക്ക് വോട്ടില്ല. മറ്റൊരാളുടെ സ്ലിപ്പുമായി ആണ് ഇവർ വോട്ട് ചെയ്യാൻ പോയതെന്നും വ്യക്തമായിട്ടുണ്ട്.

ശ്രദ്ധേയമായ കാര്യം, കള്ളവോട്ട് ചെയ്യാനെത്തിയ നബീസയുടെ ഭർത്താവിന്‍റെയും ആരുടെ പേരിലാണോ കള്ളവോട്ട് ചെയ്യാനെത്തിയത് ആ നബീസയുടെ ഭർത്താവിന്‍റെയും പേര് ഒന്നാണെന്നതാണ്. ഇത് മുതലാക്കി കള്ളവോട്ട് ചെയ്യാനെത്തിയതാണെന്നാണ് പ്രാഥമിക വിവരം. ഇവർക്ക്  പണ്ട് ഇതേ ബൂത്തിൽ വോട്ടുണ്ടായിരുന്നു. ഇവർ ഈ നാട്ടുകാരിയായിരുന്നു. പിന്നീട് വിവാഹം കഴിച്ച് പോയ ശേഷം ഇവരുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് വെട്ടി.

പ്രധാനപ്പെട്ട കാര്യം ഇവരുടെ പക്കൽ ബൂത്ത് ലെവൽ ഓഫീസർ നൽകിയ സ്ലിപ്പ് ഉണ്ടായിരുന്നില്ല. ഇവരുടെ പക്കൽ ഒരു പാർട്ടിക്കാർ നൽകിയ സ്ലിപ്പ് മാത്രമാണ് ഉണ്ടായിരുന്നത്. ഇവർ വോട്ട് ചെയ്യാൻ ബൂത്തിൽ കയറിയപ്പോൾ, ബൂത്ത്തല ഏജന്‍റുമാർ ഇതിനെ എതിർത്തു. വോട്ടർ പട്ടികയിൽ പേരുള്ള നബീസയല്ല ഇതെന്ന് ബൂത്ത് ലെവൽ ഏജന്‍റുമാർ ചൂണ്ടിക്കാട്ടി. ഇതേതുടർന്നാണ് പ്രിസൈഡിംഗ് ഓഫീസർ ഇവരുടെ രേഖകൾ പരിശോധിച്ചത്. ഇതേത്തുടർന്നാണ് ആ ബൂത്തിൽ വോട്ടർ പട്ടികയിലുള്ള നബീസയല്ല ഇതെന്ന് വ്യക്തമായത്, തുടര്‍ന്നാണ് പ്രിസൈഡിംഗ് ഓഫീസർ പൊലീസിനെ വിളിച്ച് വരുത്തിയത്. പൊലീസെത്തി രേഖകൾ പരിശോധിച്ച് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രഥമദൃഷ്ട്യാ ഇത് കള്ളവോട്ടിനുള്ള ശ്രമമാണെന്ന് ജില്ലാ കളക്ടർ ഡോ. ഡി സജിത് ബാബുവും  പറഞ്ഞു. കസ്റ്റഡിയിലായ നബീസയുടെ ഭർത്താവിന് ഒരു രാഷ്ട്രീയപാർട്ടിയുമായി ആഭിമുഖ്യമുണ്ടെന്ന വിവരങ്ങളും പുറത്തു വരുന്നുണ്ട്.

Latest Stories

തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര കലാപം പിളർപ്പിലേക്ക്; യഥാർത്ഥ തൃണമൂൽ തങ്ങളെന്ന് വിമതർ, നാളെ സ്പീക്കർക്ക് കത്ത് നൽകും

നെടുമ്പാശ്ശേരിയില്‍ വിമാനം താഴ്ന്ന് പറന്ന് വീടിന്റെ മേല്‍ക്കൂര തകര്‍ന്നു; ഒരാള്‍ക്ക് പരിക്ക്

'നിപ പ്രതിരോധത്തില്‍ ഏകോപനമില്ലായ്മ തുടരുന്നു, മുന്‍ സര്‍ക്കാര്‍ കാണിച്ച ജാഗ്രത ഇപ്പോള്‍ കാണാനില്ല'; ആരോഗ്യവകുപ്പിനെ വിമർശിച്ച് പിണറായി വിജയന്‍

കോഴിക്കോട് വീണ്ടും ഷിഗെല്ല കേസ്; പയ്യോളിയിൽ 9 വയസുകാരന് രോഗബാധ സ്ഥിരീകരിച്ചു

ഇന്ത്യയുടെ തീരങ്ങളിൽ നിശ്ശബ്ദമായി നടക്കുന്നത് ഒരു പരിസ്ഥിതി ദുരന്തമല്ല, ഒരു രാഷ്ട്രീയ കുറ്റകൃത്യമാണ്

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം