കാസര്‍ഗോഡ് സ്വകാര്യ ബസിനു നേരെ ആക്രമണം; ബസിന്റെ ചില്ല് അടിച്ചു പൊട്ടിച്ചു, യാത്രക്കാരന് പരിക്ക്

കാസർഗോഡ് സ്വകാര്യ ബസിനു നേരെ ആക്രമണം. ബസിന്റെ ചില്ലാണ് അടിച്ച് പൊട്ടിച്ചത്. ബന്തടുക്കയില്‍ നിന്ന് കാസര്‍കോട്ടക്ക് വരികയായിരുന്ന തത്വമസി എന്ന പേരിലുള്ള സ്വകാര്യ ബസിന്‍റെ ചില്ലാണ് അടിച്ച് പൊട്ടിച്ചത്. ആക്രമണത്തിനിടെ ചില്ല് തെറിച്ച് ബസിലെ ഒരു യാത്രക്കാരന് പരിക്കേറ്റു.

ബന്തടുക്ക ആനക്കല്ലില്‍ ഇന്ന് രാവിലെ എട്ടരയോടെയാണ് സംഭവം. ബൈക്കില്‍ എത്തിയ ആളാണ് ബസ് തടഞ്ഞ് നിര്‍ത്തി ഹെല്‍മറ്റ് കൊണ്ട് ബസിന്‍റെ മുന്നിലെ ഗ്ലാസ് അടിച്ച് പൊട്ടിച്ചത്. ആക്രമണത്തെ തുടര്‍ന്ന് പരിക്കേറ്റ യാത്രക്കാരനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ബസിലെ മറ്റു യാത്രക്കാര്‍ക്കോ ജീവനക്കാര്‍ക്കോ പരിക്കില്ല.

ആക്രമണം നടത്തിയത് മറ്റൊരു ബസിന്‍റെ ഡ്രൈവറാണെന്നാണ് വിവരം. ബസ് ജീവനക്കാര്‍ തമ്മിലുള്ള പ്രശ്നമാണ് ആക്രമണത്തിന് കാരണമെന്നാണ് നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Latest Stories

ബാംഗ്ലൂരിന്റെ ലോർഡായി താക്കൂർ, രഞ്ജി നിലവാരം പോലും ഇല്ലാത്ത താരത്തെ ട്രോളി ആരാധകർ; ചെന്നൈക്ക് വമ്പൻ പണി

കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

ലൈംഗിക പീഡന പരാതി; പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറന്റ്

ഫണ്‍ ഫില്‍ഡ് ഫാമിലി എന്റര്‍ടെയിനറുമായി ഒമര്‍ ലുലു; ധ്യാന്‍ ശ്രീനിവാസനും റഹ്‌മാനും പ്രധാന വേഷങ്ങളില്‍

ആർസിബിക്ക് പ്ലേ ഓഫിൽ എത്താൻ അത് സംഭവിക്കണം, ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഉള്ള അവസ്ഥ ഇങ്ങനെ; രസംകൊല്ലിയായി മഴയും

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ഒഴുകുന്നത് കോടികള്‍; മുന്നില്‍ ഗുജറാത്ത്, കണക്കുകള്‍ പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ബിജെപി ആസ്ഥാനത്തെത്താം, തങ്ങളെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കൂ; ബിജെപിയെ വെല്ലുവിളിച്ച് കെജ്രിവാള്‍

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'