ഇ ഡി സംഘത്തിന് നേരെ നടത്തിയ ആക്രമണം: കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്ന് FIR; കണ്ടാലറിയാവുന്ന 300 പേര്‍ക്കെതിരെ കേസ്

മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയന്റെ വസതികളിലെ പരിശോധനയ്ക്ക് ശേഷം മടങ്ങിയ ഇ ഡി സംഘത്തിന് നേരെയുണ്ടായ ആക്രമണം കൊല്ലണമെന്ന ഉദ്ദേശത്തോടെയെന്ന് പോലീസ് എഫ്‌ഐആർ.

വധശ്രമം, ഗുരുതര ലഹളയുണ്ടാക്കല്‍, രണ്ട് സംഘങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധയുണ്ടാക്കല്‍, അനധികൃതമായി സംഘം ചേരല്‍, അനധികൃതമായി തടഞ്ഞുവെയ്ക്കല്‍, പരസ്യമായി അസഭ്യം പറയല്‍, കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍, പൊതുസേവകനെ ആക്രമിക്കല്‍, ആയുധം ഉപയോഗിച്ച് ആക്രമിക്കല്‍ പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങി ഗുരുതരമായ പതിനൊന്ന് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.

മാരകായുധങ്ങളുമായി ആക്രമിച്ചുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. ‘ഇവന്മാരെ കൊല്ലെടാ’ എന്ന് ആക്രോശിച്ചുകൊണ്ട് ആക്രമിച്ചു. വടി, കല്ല്, ഇഷ്ടിക എന്നിവ ഉപയോഗിച്ചാണ് ആക്രമണം നടത്തിയത്. ഇ ഡി ഉദ്യോഗസ്ഥര്‍ക്ക് പുറമേ പൊലീസിനും സിആർപിഎഫ് ഉദ്യോഗസ്ഥര്‍ക്കും നേരെ ആക്രമണം ഉണ്ടായി. മൂന്ന് ലക്ഷത്തോളം രൂപയുടെ നാശനഷ്ടമുണ്ടായെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്. സംഭവത്തില്‍ അഞ്ച് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ശ്രീജിത്ത്, ഷാഹിന്‍, മനോജ്, നിതിന്‍ രാജ്, ജീവന്‍ എന്നിവരാണ് അറസ്റ്റിലായത്.

Latest Stories

എനിക്ക് നഷ്ടമായത് ചരിത്രം ആകേണ്ടിയിരുന്ന സെഞ്ചുറിയാണ്, അതിന്റെ സങ്കടം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു: വൈഭവ് സൂര്യവൻഷി

വൈഭവ് ദി വണ്ടർ കിഡ്; സൺറൈസേഴ്‌സ് ഹൈദരാബാദിനെ 47 റൺസിന് പരാജയപ്പെടുത്തി രാജസ്ഥാൻ റോയൽസ്

ഇ ഡി സംഘത്തിന് നേരെ നടത്തിയ ആക്രമണം; നാല് പ്രതികളെ കസ്റ്റഡിയിൽ എടുത്ത് പൊലീസ്

അക്‌സർ പട്ടേലിനെ മാറ്റി കൃണാൽ പാണ്ഡ്യയെ ഇന്ത്യൻ ടീമിൽ എടുക്കണം: കെ ശ്രീകാന്ത്

ഇഡി ഉദ്യോ​ഗസ്ഥർക്ക് നേരെ നടത്തിയ ആക്രമണം; ഡിവൈഎഫ്ഐ നേതാവ് അറസ്റ്റിൽ

‘പ്രതിപക്ഷ നേതാക്കൾക്കെതിരെ കേന്ദ്ര ഏജൻസികളെ ആയുധമാക്കുന്നു’: പിണറായി വിജയനെ പിന്തുണച്ച് സ്റ്റാലിൻ

ഹർഷിനയുടെ വയറ്റിൽ അഞ്ചുവർഷം കിടന്നത് ഒരു ചവണ മാത്രമല്ല. കേരളത്തിന്റെ ആരോഗ്യസംവിധാനത്തിന്റെ അഹങ്കാരവും ഉത്തരവാദിത്തമില്ലായ്മയും

ഇഡിക്ക് നേരെ നടന്ന ആക്രമണം: 10 പ്രതികളെയും തിരിച്ചറിഞ്ഞു; പ്രതികളുടെ ചിത്രങ്ങൾ പൊലീസ് സിപിഎം നേതാക്കൾക്ക് കൈമാറി

മാസപ്പടി കേസിൽ റെയ്‌ഡ്‌ പൂർത്തിയായി; പരിശോധന നീണ്ടുനിന്നത് 8 മണിക്കൂർ,വീണ വിജയന്റെ അക്കൗണ്ട് വിവരങ്ങൾ ഇ ഡി ശേഖരിച്ചു

'ഇഡി സർക്കാരിന്റെ സൈന്യമല്ല, ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നതെന്ന് മനസിലാക്കണം; പിണറായി വിജയനെതിരായ നടപടിയിൽ പ്രതികരിച്ച് മഹുവ മൊയിത്ര