‘ഇഡിക്കെതിരായ ആക്രമണം പിണറായിയെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് മാറ്റാനുള്ള സിപിഐഎം – ഡിവൈഎഫ്‌ഐ സൂത്രം’; വിമർശിച്ച് ദേവന്‍

ഇഡിക്കെതിരായ ആക്രമണം പിണറായിയെ പ്രതിപക്ഷ നേതാവ് സ്ഥാനത്ത് നിന്ന് മാറ്റാനുള്ള സിപിഐഎം – ഡിവൈഎഫ്‌ഐ സൂത്രമെന്ന് വിമർശിച്ച് നടനും ബിജെപി നേതാവുമായ ദേവന്‍. നെഗറ്റീവ് ഇംപാക്ട് ആണ് സിപിഐഎമ്മിനും ഡിവൈഎഫ്‌ഐക്കും ഉണ്ടാകാന്‍ പോകുന്നതെന്ന് പറഞ്ഞ ദേവൻ നമ്മുടെ മുന്‍ മുഖ്യമന്ത്രി വലിയൊരു ഇഷ്യുവിലേക്ക് നടന്നുകൊണ്ടിരിക്കുകയാണെന്നും പറഞ്ഞു.

ഇന്നലെയായിരുന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്ത വസതിയിലെ റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇഡി സംഘത്തെ പ്രതിഷേധ പ്രകടനവുമായി എത്തിയ സിപിഎം പ്രവർത്തകർ ആക്രമിച്ചത്. പിണറായിയെ കൂടുതല്‍ അപകടത്തിലേക്ക് എത്തിക്കാന്‍ വേണ്ടി അവരുടെ പാര്‍ട്ടിയും ഡിവൈഎഫ്‌ഐയും കൂടി ചേര്‍ന്ന് ചെയ്തതായിട്ടാണ് എനിക്ക് തോന്നുന്നത് എന്നും ദേവൻ കൂട്ടിച്ചേർത്തു.

അവരുടെ പാര്‍ട്ടിയില്‍ തന്നെ പിണറായി വിജയന്‍ സാറിനെ ഒറ്റപ്പെടുത്താനുള്ള ധാരാളം ശ്രമങ്ങള്‍ നടക്കുന്നുണ്ട്. എല്ലാ കമ്മിറ്റികളിലും അത് വളരെ പ്രകടമായി നമ്മള്‍ കാണുന്നുണ്ട്. പിണറായി വിജയന്‍ പ്രതിപക്ഷ നേതാവാകരുത് എന്ന് പറയുകയാണ്. ഇത് സിപിഐഎമ്മും ഡിവൈഎഫ്‌ഐയും ഒത്തുകളിച്ചിട്ട് പിണറായി വിജയന് പ്രശ്‌നമുണ്ടാക്കാന്‍ വേണ്ടി ഉണ്ടാക്കിയൊരു നാടകം തന്നെയാണെന്നാണ് എനിക്ക് തോന്നുന്നതെന്നും ദേവൻ പറഞ്ഞു.

Latest Stories

'ഒഎസ്എം സംവിധാനത്തിൽ വീഴ്ച പറ്റി'; ഒടുവിൽ സിബിഎസ്ഇ പുനർ മൂല്യനിർണയ തകരാറിൽ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ

വെൽഡിങ് അടർന്നു, തിരുവനന്തപുരം അമ്യുസ്മെന്റ് പാർക്കിൽ റൈഡ്‌ പൊട്ടി വീണ് അപകടം; അഞ്ച് പേർക്ക് ​ഗുരുതര പരിക്ക്

മുൻ മന്ത്രി വീണാ ജോർജും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപ്പെട്ടു

ഇഡി റെയ്ഡിനെ തുടർന്നുണ്ടായ ആക്രമണത്തെ ന്യായീകരിച്ച് സിപിഎം നേതാക്കൾ; അക്രമം ഇങ്ങനെ ഒന്നുമല്ലെന്ന് സ്വരാജ്, സ്വാഭാവിക പ്രതിഷേധമെന്ന് വി ശിവൻകുട്ടി

'തൊഴിലാളിയുടെ ഉപജീവനമാർ​ഗം ആക്രമിക്കപ്പെട്ടു എന്നതിൽ ഖേദമുണ്ട്, കാറിന്റെ ഉടമയ്ക്ക് നഷ്ട പരിഹാരം നൽകുന്നതിൽ പാർട്ടിക്ക് ധാർമികതയുണ്ട്'; എഎ റഹീം

കൈക്കൂലി വാങ്ങുന്നതിനിടെ ചേർത്തല ഡിവൈഎസ്പിയെ പിടികൂടി വിജിലൻസ്; വ്യവസായിയിൽ നിന്ന് ആവശ്യപ്പെട്ടത് രണ്ട് ലക്ഷം രൂപ

സംസ്ഥാന രാഷ്ട്രീയത്തിന്റെ തടവിലായ ദേശീയ പ്രതിരോധം

'പാർട്ടി സെക്രട്ടറിയുടെ മകന് ഒരു നീതി, പ്രതിപക്ഷ നേതാവിന്റെ മകൾക്ക് മറ്റൊരു നീതി... അടിമകൾ ഇതും മറക്കരുത്'; ജോയ് മാത്യു

മുഖ്യമന്ത്രിയായി ഇനി കര്‍ണാടകയില്‍ ഡി കെ യുഗം; ഹൈക്കമാന്‍ഡ് പറഞ്ഞു, സിദ്ധരാമയ്യ കേട്ടു; ഔദ്യോഗിക വസതിയിലെ പ്രാതലില്‍ മന്ത്രിസഭാംഗങ്ങളോട് രാജി പ്രഖ്യാപിച്ചു; ഔദ്യോഗിക പ്രഖ്യാപനം വൈകിട്ട്

'അമ്മ'യിലെ ചേരിപ്പോര്; അൻസിബ അടക്കം നാലുപേർക്ക് കാരണം കാണിക്കൽ നോട്ടീസ്, നേരിട്ട് ഹാജരായി കാര്യങ്ങൾ വിശദീകരിക്കണം