കന്യാസ്ത്രിക്ക് എതിരായ പരാമര്‍ശം; പി. സി ജോർജിനെ ശാസിക്കാൻ എത്തിക്സ് കമ്മിറ്റി ശിപാര്‍ശ

പി.സി ജോർജ് എംഎല്‍എയെ ശാസിക്കാൻ എത്തിക്സ് കമ്മിറ്റി ശിപാർശ. പീഡനത്തിനിരയായ കന്യാസ്ത്രീക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്ന പരാതിയിലാണ് പി.സി ജോര്‍ജിനെ ശാസിക്കാന്‍ ശിപാര്‍ശ. നിയമസഭ പ്രിവിലേജസ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിയാണ് പി.സി. ജോര്‍ജിനെതിരായ നടപടിക്ക് ശിപാര്‍ശ നല്‍കിയത്. കമ്മിറ്റിയുടെ ഏഴാം നമ്പര്‍ റിപ്പോര്‍ട്ടായാണ് പി.സി. ജോര്‍ജിനെതിരായ പരാതി സഭയില്‍ വെച്ചത്.

വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ എം.സി. ജോസഫൈന്‍ അടക്കമുള്ളവരാണ് പി.സി. ജോര്‍ജിനെതിരെ പരാതി നല്‍കിയത്. പീഡനത്തിനിരയായ കന്യാസ്ത്രീയെ അവഹേളിക്കുന്ന തരത്തില്‍ എം.എല്‍.എ. പരാമര്‍ശം നടത്തിയെന്നായിരുന്നു പരാതി. ഇക്കാര്യം കമ്മിറ്റി പരിശോധിക്കുകയും എം.എല്‍.എ.യുടെ പരാമര്‍ശങ്ങള്‍ അതിരു കടന്നതാണെന്നും വിലയിരുത്തി. തുടര്‍ന്നാണ് എം.എല്‍.എ.യെ ശാസിക്കാന്‍ ശിപാര്‍ശ ചെയ്തുള്ള റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Latest Stories

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ

കള്ളക്കടല്‍ പ്രതിഭാസം; കടലാക്രമണത്തിന് സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ക്കും വിനോദങ്ങള്‍ക്കും നിരോധനം

ലാലേട്ടന്‍ പോലും അത് തെറ്റായാണ് പറയുന്നത്, എനിക്കതില്‍ പ്രശ്നമുണ്ട്: രഞ്ജിനി ഹരിദാസ്