ഏഷ്യാനെറ്റ് ന്യൂസില്‍ വന്‍ പൊലീസ് സംഘം; ചാനല്‍ പ്രവര്‍ത്തകരെ ചോദ്യം ചെയ്യുന്നു; കൂടെ തഹസീല്‍ദാറും

ഏഷ്യാനെറ്റ് ന്യൂസിന്റെ കോഴിക്കോട് റീജണല്‍ ഓഫീസില്‍ പൊലീസ് റെയിഡ്. വെള്ളയില്‍ പൊലീസാണ് ഓഫീസിലെത്തിയത്. ഡിവൈഎസ്പി വി സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഓഫീസില്‍ എത്തിയിരിക്കുന്നത്. പിവി അന്‍വര്‍ എംഎല്‍എയുടെ പരാതിയില്‍ അന്വേഷണം ആരംഭിക്കാനാണ് പൊലീസ് ചാനല്‍ ഓഫീസിലെത്തിയിരിക്കുന്നത്.

കേസിന്റെ വിവരങ്ങള്‍ ചോദിച്ചറിയാനാണ് ചാനലില്‍ എത്തിയിരിക്കുന്നതെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം. ഇന്നലെ നല്‍കിയ പരാതിയില്‍ ഇന്നു രാവിലെ തന്നെ പൊലീസ് ചാനലില്‍ എത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. പരാതിക്കാരുടെ മൊഴി പോലും രേഖപ്പെടുത്താതെയാണ് പൊലീസ് ചാനലില്‍ എത്തിയിരിക്കുന്നത്. മലബാര്‍ റീജണിന്റെ ചുമതലയിലുള്ള ഷാജഹാനെ പൊലീസ് ചോദ്യം ചെയ്യുകയാണ്. തഹസീല്‍ദാറുടെ നേതൃത്വത്തില്‍ കോാഴിക്കോട് എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഏഷ്യാനെറ്റ് ന്യൂസിലെത്തിയിരിക്കുന്നത്.

Latest Stories

ഡല്‍ഹി ഹൈക്കോടതിയില്‍ ഓണ്‍ലൈന്‍ വാദത്തിനിടെ സ്‌ക്രീനില്‍ അശ്ലീല ദൃശ്യങ്ങള്‍; കോടതിയുടെ വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനം അധികൃതര്‍ നിര്‍ത്തിവെച്ചു

കൊട്ടാരക്കരയിൽ മകൻ അമ്മയെ വെട്ടിപ്പരിക്കേൽപ്പിച്ചു; മകൻ കസ്റ്റഡിയിൽ

നിതിൻ രാജിന്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി, കുടുംബത്തിന്റെ പരാതിയും ലോൺ ആപ്പ് കേസും അന്വേഷിക്കും

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി