കേരളത്തിലെ റെയില്‍വേ വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കണമെന്ന് അശ്വിനി വൈഷ്ണവ്; പ്രതികരിക്കാതെ മുഖ്യമന്ത്രി; വികസന പദ്ധതികള്‍ സ്തംഭിപ്പിക്കുന്നുവെന്ന് ബിജെപി

കേരളത്തില്‍ റെയില്‍വേ വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചിട്ട് രണ്ട് ദിവസമായിട്ടും മുഖ്യമന്ത്രി പ്രതികരിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് ബിജെപി. ആവശ്യമായ ഭൂമി ഏറ്റെടുക്കാത്തതിനാല്‍ സംസ്ഥാനത്തെ മിക്ക റെയില്‍വേ പദ്ധതികളും മുന്നോട്ടുപോകുന്നില്ലെന്നും മന്ത്രി കത്തില്‍ ചൂണ്ടിക്കാണിച്ചത് ഗൗരവതരമാണ്. കേരളത്തിലെ റെയില്‍വെ പദ്ധതികളുടെ സ്തംഭനാവസ്ഥയ്ക്ക് കാരണം മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരുമാണ്.

സംസ്ഥാനത്തെ പ്രധാന റെയില്‍വേ വികസനപ്രവര്‍ത്തികള്‍ക്കായി ആവശ്യമായ 470 ഹെക്ടര്‍ ഭൂമിയില്‍ ഇതുവരെ 64 ഹെക്ടര്‍ ഭൂമി മാത്രമാണ് ലഭ്യമായതെന്ന് കത്തില്‍ വ്യക്തമാക്കുന്നു. ആവശ്യമായ ഭൂമിക്കുള്ള 2,100 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടും ഇതാണ് അവസ്ഥ. സംസ്ഥാനത്താകെ 12,350 കോടി രൂപ ചെലവിട്ടുള്ള അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളാണ് റെയില്‍വേ നടത്തുന്നത്. എക്കാലത്തെയും വലിയ തുകയായ 3,011 കോടി രൂപയാണ് 2024- 25 സാമ്പത്തിക വര്‍ഷത്തില്‍ സംസ്ഥാനത്തിന് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നതെന്നും കത്തിലുണ്ട്.

സംസ്ഥാനത്തെ നാല് പ്രധാന പദ്ധതികള്‍ക്ക് ആവശ്യമായതും ഏറ്റെടുത്തതുമായ സ്ഥലത്തിന്റെ വിശദവവിവരങ്ങളും കത്തിനൊപ്പമുണ്ട്. തിരുവനന്തപുരം – കന്യാകുമാരി പാതയിരട്ടിപ്പിക്കല്‍, എറണാകുളം – കുമ്പളം പാതയിരട്ടിപ്പിക്കല്‍, കുമ്പളം – തുറവൂര്‍ പാതയിരട്ടിപ്പിക്കല്‍, അങ്കമാലി – ശബരിമല പാത എന്നിവയാണ് കത്തില്‍ പരാമര്‍ശിക്കുന്ന പദ്ധതികള്‍. അങ്കമാലി – ശബരിമല പുതിയ ലൈനിനായി 416 ഹെക്ടര്‍ സ്ഥലം ഏറ്റെടുക്കണം. എന്നാല്‍ ഇതില്‍ 24 ഹെക്ടര്‍ സ്ഥലം മാത്രമാണ് ഏറ്റെടുത്തത്. 392 ഹെക്ടര്‍ കൂടി ഏറ്റെടുക്കണം. ഭൂമിക്കായി 282 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് നല്‍കിയതായും കത്തില്‍ വ്യക്തമാക്കുന്നു.

തിരുവനന്തപുരം – കന്യാകുമാരി പാതയിരട്ടിപ്പിക്കലിനായി 40 ഹെക്ടര്‍ ഭൂമി വേണം. ഇതില്‍ 33 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുത്തത്. ഏഴ് ഹെക്ടര്‍ ഭൂമി കൂടി ഏറ്റെടുക്കണം. ആകെ 1312 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്. എറണാകുളം – കുമ്പളം പാതയിരട്ടിപ്പിക്കലിനായി നാല് ഹെക്ടര്‍ ഭൂമി ഏറ്റെടുക്കണം, രണ്ട് ഹെക്ടര്‍ ഏറ്റെടുത്തു. 262 കോടി രൂപ ഇതിനായിനല്‍കി. കുമ്പളം – തുറവൂര്‍ പാതയിരട്ടിപ്പിക്കലിനായി 10 ഹെക്ടര്‍ ഭൂമി വേണം. ഇതില്‍ അഞ്ച് ഹെക്ടര്‍ ഭൂമി ഏറ്റെടുത്തു.248 കോടി രൂപ സംസ്ഥാന സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്.

ഭൂമി ഏറ്റെടുക്കലിന് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ അനിവാര്യമാണ്. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി ആവശ്യമായ നിര്‍ദ്ദേശം നല്‍കണമെന്നും അശ്വിനി വൈഷ്ണവ് ആവശ്യപ്പെടുന്നു.

റെയില്‍വേയുടെ വികസനം കേരളത്തിന്റെ വികസനത്തിന് വലിയ സംഭാവന നല്‍കുമെന്നും കത്തില്‍ പറയുന്നു. സംസ്ഥാനത്ത് റെയില്‍വേ വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ആവശ്യമായ ഭൂമി ലഭ്യമാകുന്നില്ലെന്ന് അശ്വിനി വൈഷ്ണവ് തന്നെ നേരത്തെ പല തവണ വ്യക്തമാക്കിയിരുന്നു. വാക്കാല്‍ ആവശ്യപ്പെട്ടിട്ടും നടപടിയില്ലാത്തതിനെ തുടര്‍ന്നാണ് കേന്ദമന്ത്രിതന്നെ നേരിട്ട് സംസ്ഥാന മുഖ്യമന്ത്രിക്ക് കത്ത് അയച്ചത്.
അങ്കമാലി – ശബരിമല പുതിയ ലൈന്‍ വേണ്ടത് 416 ഹെക്ടര്‍ സ്ഥലം. ഏറ്റെടുത്തത് 24 ഹെക്ടര്‍ മാത്രം.
282 കോടി രൂപ റെയില്‍വേ നല്‍കി. നാഴികയ്ക്ക് നാല്‍പ്പതുവട്ടം കേന്ദ്ര അവഗണന എന്ന് വിലപിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

'മര്യാദയ്ക്ക് ശ്രദ്ധിച്ച് നിൽക്കണമായിരുന്നു, നിയമം വെച്ച് തന്നെയാണ് പുറത്താക്കിയത്'; സൽമാന് മറുപടിയുമായി ലിറ്റൺ ദാസ്

ടി-20 ലോകകപ്പ് ജേതാവിന് ജന്മനാടിന്റെ ആദരം; സഞ്ജുവിനെ ആദരിക്കാൻ കെസിഎ

ആലുവ അതുൽ ആക്രമിക്കപ്പെടുമെന്ന് ഒരാഴ്ച മുൻപ് ഇന്റലിജിൻസ് റിപ്പോർട്ട് ലഭിച്ചു; എന്നാൽ പോലീസ് അവഗണിച്ചു

ഇമ്മാതിരി മോശമായ പ്രവർത്തി ഞാൻ കാണിക്കില്ലായിരുന്നു: സല്‍മാന്‍ അലി ആഗ

'മാറ്റം അനിവാര്യം' ശ്രീനാരായണ ഭക്തര്‍ക്ക് ആശ്വാസമുള്ള പ്രഖ്യാപനം; വെള്ളാപ്പള്ളി നടേശനെ പുറത്താക്കിയ കോടതിവിധി സ്വാഗതം ചെയ്ത് ശിവഗിരി മഠം

യുഎഇയിലും മറ്റ് പലയിടത്തും പാചകവാതക നിയന്ത്രണമുണ്ട്, അവിടെ ജനാധിപത്യം അല്ലാത്തത് കൊണ്ട് ജനങ്ങൾ കയർത്തു സംസാരിക്കുന്നില്ല : സുരേഷ് ഗോപി

ശിവാലിക്കിന് പിന്നാലെ ഹോർമുസ് കടലിടുക്ക് കടന്ന് 'നന്ദാദേവി'യും; വരുന്നത് 46,000 മെട്രിക് ടണ്ണിലധികം എൽപിജി ചരക്കുമായി

'സൗന്ദര്യവും പാരമ്പര്യവും നോക്കിയല്ല സ്ഥാനാര്‍ത്ഥികളെ നിര്‍ണയിക്കുന്നത്, ഈട്ടി തടിയായാലും തേക്കായാലും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോകും'; എംപിമാർ മത്സരിക്കേണ്ട : രാജ്‌മോഹൻ ഉണ്ണിത്താന്‍

കൊല്ലത്ത് ജാമ്യത്തിലിറങ്ങിയ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ റോഡിലിട്ട് വെട്ടിക്കൊന്നു; ആക്രമണം സ്റ്റേഷനിലെത്തി മടങ്ങുന്നതിനിടെ

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം