അശാന്തന്റെ മൃതദേഹത്തോട് അനാദരവ് ;പൊതുദര്‍ശനം തടഞ്ഞവരില്‍ കോണ്‍ഗ്രസ് കൗണ്‍സിലറും, ദളിത് വിരോധമെന്ന് സഹപ്രവര്‍ത്തകര്‍

ചിത്രകാരനും, ശില്പിയുമായി അശാന്തന്റെ മൃതദേഹത്തോട് അനാദരവ് കാട്ടിയവരില്‍ കോണ്‍ഗ്രസ് കൗണ്‍സിലറും. എറണാകുളം സൗത്ത് കൗണ്‍സിലറായ കെവിപി കൃഷ്ണകുമാറും സംഘവും ദര്‍ബാര്‍ ഹാളിലെ അശാന്തന്റെ പൊതുദര്‍ശനം തടഞ്ഞുവെന്നാണ് പരാതി.

് ബുധനാഴ്ചയാണ് ചിത്രകാരന്‍ അശാന്തന്റെ പൊതുദര്‍ശനം എറണാകുളത്തപ്പന്‍ ഭാരവാഹികളും മറ്റുള്ളവരും ചേര്‍ന്ന് തടഞ്ഞത്. അമ്പലം അശുദ്ധമാകുമെന്ന് ആരോപിച്ചാണ് ആര്‍ട്ട് ഗ്യാലറി പരിസരത്ത് നടത്തിയ പൊതുദര്‍ശനം ഇവര്‍ തടഞ്ഞത്. പൊതുദര്‍ശനം നടത്താന്‍ ഉദ്ദേശിച്ച സ്ഥലം അമ്പലത്തിന്റെ പരിധിയിലാണെന്നായിരുന്നു ക്ഷേത്രം ഭാരവാഹികളുടെ വാദം.

അതേസമയം പൊതുദര്‍ശനം തടയുന്നതിന് ഭാരവാഹികള്‍ക്ക് നേതൃത്വം നല്‍കിയത് എറണാകുളം സൗത്ത് 62-ാം വാര്‍ഡിലെ കോണ്‍ഗ്രസ് കൗണ്‍സിലറാണെന്നാണ് അശാന്തന്റെ സഹപ്രവര്‍ത്തകരുടെ പരാതി. കൗണ്‍സിലറുടെ ദളിത് വിരോധമാണ് നടപടിക്ക് കാരണമെന്നാണ് ഇവര്‍ ആരോപിക്കുന്നു. മൃതദേഹത്തോട് അനാദരവ് കാണിച്ച കൗണ്‍സിലറെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.

എന്നാല്‍ സംഭവസ്ഥലത്തുണ്ടായ പ്രശ്‌നം ഒത്തുതീര്‍ക്കാന്‍ മാത്രമാണ് താന്‍ ശ്രമിച്ചതെന്നും മറ്റുള്ളവര്‍ തന്റെ ഇടപെടലിനെ വളച്ചൊടിക്കാന്‍ ശ്രമിച്ചതാണെന്നും കൗണ്‍സിലര്‍ കൃഷ്ണകുമാര്‍ പറയുന്നു. ചിലര്‍ പ്രശ്‌നത്തെ വര്‍ഗീയവത്കരിക്കാന്‍ ശ്രമിക്കുകയാണെന്നാണ് കൗണ്‍സിലര്‍ വാദിക്കുന്നത്. മൃതദേഹത്തോട് അനാദരവ് കാണിച്ചതില്‍ സാംസ്‌കാരിക പ്രവര്‍ത്തകര്‍ തിങ്കളാഴ്ച പ്രതിഷേധസംഗമം നടത്തുന്നുണ്ട്.

സംഭവത്തില്‍ അധികൃതരുടെ നടപടി ക്രൂരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടിയെടുക്കുമെന്നും 20 പേര്‍ക്കെതിരെ ഇപ്പോള്‍ തന്നെ കേസെടുത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Latest Stories

ക്രിസ്റ്റഫർ നോളന്റെ ആ ചിത്രത്തെക്കാൾ മുൻപ്, അതൊക്കെ മലയാള സിനിമയിൽ പരീക്ഷിച്ചിട്ടുണ്ട്: ബേസിൽ ജോസഫ്

'ധ്യാനിനെ പോലെ എന്നെ പേടിക്കേണ്ട'; ഇന്റർവ്യൂവിൽ വന്നിരുന്ന് താൻ സിനിമയുടെ കഥ പറയില്ലെന്ന് അജു വർഗീസ്; ഗുരുവായൂരമ്പല നടയിൽ പ്രൊമോ

4500 രൂപയുടെ ചെരിപ്പ് ഒരു മാസത്തിനുള്ളിൽ പൊട്ടി; വീഡിയോയുമായി നടി കസ്തൂരി

കഴിഞ്ഞ ഒൻപത് വർഷമായി വാക്ക് പാലിക്കുന്നില്ല; കമൽഹാസനെതിരെ പരാതിയുമായി സംവിധായകൻ ലിംഗുസാമി

ഇന്ദിരയെ വീഴ്ത്തിയ റായ്ബറേലിയെ അഭയസ്ഥാനമാക്കി രക്ഷപ്പെടുമോ കോണ്‍ഗ്രസ്?

വിനോദയാത്രകൾ ഇനി സ്വകാര്യ ട്രെയിനിൽ; കേരളത്തിലെ ആദ്യ സ്വകാര്യ ട്രെയിന്‍ സർവീസ്; ആദ്യ യാത്ര ജൂൺ 4 ന്

കാമുകിയുടെ ഭര്‍ത്താവിനോട് പക; പാഴ്‌സല്‍ ബോംബ് അയച്ച് മുന്‍കാമുകന്‍; യുവാവും മകളും കൊല്ലപ്പെട്ടു

ആരാധകർ കാത്തിരുന്ന ഉത്തരമെത്തി, റൊണാൾഡോയുടെ വിരമിക്കൽ സംബന്ധിച്ചുള്ള അതിനിർണായക അപ്ഡേറ്റ് നൽകി താരത്തിന്റെ ഭാര്യ

കാമുകനുമായി വഴക്കിട്ട് അര്‍ദ്ധനഗ്നയായി ഹോട്ടലില്‍ നിന്നും ഇറങ്ങിയോടി..; ബ്രിട്‌നി സ്പിയേഴ്‌സിന്റെ ചിത്രം പുറത്ത്, പിന്നാലെ വിശദീകരണം

ആളുകളുടെ മുന്നിൽ കോൺഫിഡൻ്റ് ആയി നിൽക്കാൻ പറ്റിയത് ആ സിനിമയ്ക്ക് ശേഷം: അനശ്വര രാജൻ