ആര്യയുടെ ആരോപണങ്ങള്‍ പൊളിയുന്നു; ലഹരി ഉപയോഗിച്ചതിന് തെളിവില്ല, നഗ്നത പ്രദര്‍ശന കേസ് കോടതി തള്ളിയത്

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന് കെഎസ്ആര്‍ടിസി ഡ്രൈവര്‍ സൈഡ് നല്‍കാത്തതിനെ ചൊല്ലിയുള്ള വിവാദത്തില്‍ ഗുരുതര ആരോപണവുമായി മേയര്‍ രംഗത്ത്. തമ്പാനൂര്‍ ഡിപ്പോയിലെ ഡ്രൈവര്‍ എല്‍എച്ച് യദു നഗ്നത പ്രദര്‍ശനം ഉള്‍പ്പെടെയുള്ള കേസുകളില്‍ നേരത്തെയും പ്രതിയായിരുന്നെന്നും സ്ത്രീകളോട് അപമര്യാദയായി പെരുമാറിയിട്ടുണ്ടെന്നും മേയര്‍ ആരോപിച്ചു.

ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയതാണ് പ്രതികരിക്കാന്‍ കാരണമായതെന്നും, യദു ലഹരി ഉപയോഗിച്ചിരുന്നതായും ആര്യ രാജേന്ദ്രന്‍ ആരോപിച്ചു. യദു ലഹരി ഉപയോഗിച്ച ശേഷം അതിന്റെ പായ്ക്കറ്റ് തങ്ങളുടെ വാഹനത്തിന്റെ വശത്തേക്കാണ് വലിച്ചെറിഞ്ഞതെന്നും ആര്യ കൂട്ടിച്ചേര്‍ത്തു. അതേസമയം ആര്യയുടെ ആരോപണങ്ങള്‍ യദു നിഷേധിച്ചു.

നഗ്നത പ്രദര്‍ശനം പഴയ കേസാണെന്നും അത് കോടതി പോലും തള്ളിക്കളഞ്ഞതാണെന്നും യദു പറയുന്നു. കേസിന്റെ യാഥാര്‍ത്ഥ്യം പോലും അന്വേഷിക്കാതെയാണ് മേയര്‍ ആരോപണമുന്നയിക്കുന്നതെന്നും യദു കൂട്ടിച്ചേര്‍ത്തു. താന്‍ യാതൊരു തരത്തിലുള്ള ലഹരി വസ്തുക്കളും ഉപയോഗിക്കാറില്ല. സംഭവത്തിന് പിന്നാലെ പൊലീസ് തന്റെ വൈദ്യ പരിശോധന നടത്തിയിരുന്നതായും യദു മാധ്യമങ്ങളോട് പറഞ്ഞു.

ശനിയാഴ്ച രാത്രി പാളയത്ത് ആയിരുന്നു സംഭവം നടന്നത്. മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എയും സഞ്ചരിച്ച സ്വകാര്യ കാറിന് സൈഡ് നല്‍കിയില്ലെന്ന് ആരോപിച്ചായിരുന്നു വാഹനം കെഎസ്ആര്‍ടിസി ബസിന് കുറുകെയിട്ട് ഡ്രൈവറുമായി തര്‍ക്കത്തിലേര്‍പ്പെട്ടത്. സംഭവത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഇതോടകം വൈറലായിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ