കത്തിന്റെ പേരില്‍ തനിക്ക് എതിരെ നടക്കുന്നത് വ്യാജപ്രചാരണം, പൊലീസില്‍ പരാതി നല്‍കുമെന്ന് ആര്യാ രാജേന്ദ്രന്‍, കത്ത് വ്യാജമെന്ന് ഡെപ്യൂട്ടിമേയര്‍

കത്തിന്റെ പേരില്‍ തനിക്കെതിരെ വ്യാജപ്രചരണം നടക്കുന്നുവെന്ന് കാണിച്ച് നാളെ പൊലീസില്‍ പരാതി നല്‍കുമെന്ന് തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രന്‍. അതേ സമയം മേയറുടെ പേരില്‍ പ്രചരിക്കുന്ന കത്ത് വ്യാജമാണെന്ന് ഡെപ്യുട്ടി മേയര്‍ പി കെ രാജു സ്വകാര്യ ചാനലില്‍ പറഞ്ഞു. സി പി എം നേതാക്കളാരും കത്ത് വ്യാജമെന്ന് പറയാതിരിക്കുമ്പോള്‍ സി പി ഐ നേതാവ് കൂടിയായ പി കെ രാജു കത്ത് വ്യാജമെന്ന് ചാനലില്‍ അവകാശപ്പെട്ടത് സി പി എമ്മിനെ വീണ്ടും അങ്കലാപ്പിലാക്കി.

കത്ത് വ്യാജമായുണ്ടാക്കിയതാണെന്ന് സി പി എമ്മോ മേയറോ ഇതുവരെ പറഞ്ഞിട്ടില്ല. തന്റെ പേരില്‍ വ്യാജക്കത്തുണ്ടാക്കിയെന്നല്ല, മറിച്ച് വ്യാജപ്രചരണം നടക്കുന്നുവെന്ന് പറഞ്ഞ് പരാതി നല്‍കുമെന്നാണ് മേയര്‍ പറയുന്നത്. മേയറുടെ ഔദ്യോഗിക ലെറ്റര്‍പാഡിലാണ് കത്ത് അയച്ചിട്ടുളളത്. ആനാവൂര്‍ നാഗപ്പനെ സഖാവേ എന്ന് അഭിസംബോധന ചെയ്താണ് കത്ത് ആരംഭിക്കുന്നത് .കത്തില്‍ ഒഴിവുകളുടെ വിശദവിവരം നല്‍കിയിട്ടുണ്ട്. ഇതിലേക്ക് ഉദ്യോഗാര്‍ഥികളുടെ മുന്‍ഗണനാ പട്ടിക നല്‍കണമെന്ന് അഭ്യര്‍ഥിക്കുന്നു. അപേക്ഷിക്കേണ്ടതെങ്ങനെ, അവസാന തീയതി എന്നിവയും മേയര്‍ ഒപ്പിട്ട കത്തിലുണ്ട്.

സി പി എമ്മിലെ വിഭാഗീതയതാണ് കത്ത് പുറത്ത് വരാന്‍ കാരണമെന്നാണ് വ്യക്തമായിരിക്കുന്നത്. സി പി എം പാര്‍ലെമെന്ററി പാര്‍ട്ടി സെക്രട്ടറിയടക്കമുള്ളവര്‍ക്ക് മേയറുടെ കത്ത് പുറത്ത് വന്നതില്‍ പങ്കുണ്ടെന്നാണ് കരുതപ്പെടുന്നത്. അത് കൊണ്ടാണ് എതിര്‍ വിഭാഗം സി പി എം പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി നല്‍കിയ കത്ത് പുറത്താക്കിയതെന്നും സൂചനയുണ്ട്.

Latest Stories

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ