വാസ്തുദോഷം, 'ഡയറക്ടര്‍മാര്‍ ഇരിക്കുന്ന ദിശ ശരിയല്ല'; ടൂറിസം ഡയറക്ടറേറ്റില്‍ ലക്ഷങ്ങളുടെ നവീകരണം

സംസ്ഥാനത്തെ ടൂറിസം ഡയറക്ടറേറ്റില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് നേരെ വിമര്‍ശനം. 40 ലക്ഷം രൂപ ചെലവഴിച്ച് ഡയറക്ടറേറ്റിന്റെ ഓഫിസ്, സന്ദര്‍ശക മുറികള്‍ എന്നിവ ഫൈവ് സ്റ്റാര്‍ സ്യൂട്ടാക്കി മോടിപിടിപ്പിക്കാനാണ് നീക്കം. വാസ്തുദോഷത്തിന്റെ പേരിലാണ് ഇത്രയും തുക ചെലവാക്കി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് എന്നാണ് ആരോപണങ്ങള്‍ ഉയരുന്നത്.

ഡയറക്ടര്‍മാര്‍ ഇരിക്കുന്ന ദിശ ശരിയല്ല എന്ന് ജോത്സ്യന്‍ ഉപദേശിച്ചതിനെ തുടര്‍ന്ന് മുറിയുടെ ദിശ തന്നെ മാറ്റിയതായി വകുപ്പില്‍ ഉള്ളവര്‍ ആരോപിക്കുന്നു. ടൂറിസം വകുപ്പ് മന്ത്രിയുടെ അനുമതി തേടാതെ ഡയറക്ടര്‍ സ്വയം തീരുമാനിച്ച് മാറ്റങ്ങള്‍ വരുത്തുകയായിരുന്നു എന്നും ആക്ഷേപങ്ങളുണ്ട്. ടൂറിസം മേഖല പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഓഫിസ് നവീകരണത്തിനായി ലക്ഷങ്ങള്‍ ചെലവഴിച്ചത്. നേരത്തെ ഉണ്ടായിരുന്ന ഡയറക്ടര്‍മാര്‍ക്ക് ഇല്ലാതിരുന്ന എന്ത് ദോഷമാണ് ഇപ്പോഴത്തെ ഡയറക്ടര്‍ക്ക് എന്നും വിമര്‍ശകര്‍ ചോദിക്കുന്നു.

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്തത്. ഓഫിസ് മോടിപിടിപ്പിക്കുന്നതിനായുള്ള ഊരാളുങ്കലിന്റെ ശിപാര്‍ശ അംഗീകരിച്ച ഡയറക്ടര്‍ ഇതിനായി 40 ലക്ഷം രൂപ ടൂറിസം ഹെഡില്‍ നിന്ന് അനുവദിക്കണം എന്ന് ഉത്തരവും നല്‍കിയിരുന്നു.

Latest Stories

'പറയുന്നതല്ല നടപ്പാക്കുന്നത്, ആളെ പറ്റിക്കൽ'; KSRTC ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയുടെ ഉദ്‌ഘാടനത്തിൽ നിന്നും സിപിഐഎം എംഎൽഎമാർ വിട്ടുനിൽക്കുമെന്ന് എം വി ഗോവിന്ദൻ

'സ‍ർക്കാരിൻ്റെ വീഴ്ചകൾക്ക് അവരെ ഉത്തരവാദികളാക്കാനും നമ്മുടെ ശബ്ദമുയർത്താനും ഒപ്പം ചേരുക';സിജെപി പ്രതിഷേധത്തിൽ പങ്കെടുക്കാൻ പ്രകാശ് രാജും

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി