എറണാകുളം പള്ളുരുത്തി സെന്‍റ്.റീത്താസ് സ്കൂളിലെ ഹിജാബ് വിവാദത്തിൽ പ്രതികരിച്ച് എഴുത്തുകാരൻ കെ സച്ചിദാനന്ദൻ. ക്രിസ്തുവിരോധികള്‍ ക്രിസ്തുമതത്തില്‍ വര്‍ധിക്കുന്നുവെന്നും ഇവർ ആദ്യം കണ്ണാടി നോക്കട്ടെ എന്നും കെ സച്ചിദാനന്ദൻ ഫേസ്ബുക്കിൽ കുറിച്ചു. മനുഷ്യരെ കരയിപ്പിക്കാനല്ല യേശു പഠിപ്പിച്ചതെന്നും കണ്ണീര്‍ തുടക്കാനാണെന്നും സച്ചിദാന്ദൻ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം
ക്രിസ്തുവിരോധികള്‍ ക്രിസ്തുമതത്തില്‍ വര്‍ധിക്കുന്നു. ഇവർ ആദ്യം കണ്ണാടി നോക്കട്ടെ, പിന്നെ രാജസ്ഥാനില്‍ പോയി, മുഖം മറച്ച ഹിന്ദുസ്ത്രീകളെ കാണട്ടെ. മനുഷ്യരെ കരയിപ്പിക്കാനല്ല യേശു പഠിപ്പിച്ചത്, കണ്ണീര്‍ തുടക്കാനാണ്.