ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി; എം ആർ അജിത്കുമാറിനെ എക്‌സൈസ് കമ്മീഷണർ ആക്കിയ തീരുമാനം ഉൾപ്പെടെ പിൻവലിച്ച് സർക്കാർ, ബറ്റാലിയൻ എഡിജിപിയായി തുടരും

എഡിജിപി എം ആർ അജിത്കുമാറിനെ എക്‌സൈസ് കമ്മീഷണർ ആക്കിയ തീരുമാനം ഉൾപ്പെടെ പൊലീസ് തലപ്പത്തെ മാറ്റം പിൻവലിച്ച് സർക്കാർ. എം ആർ അജിത് കുമാർ ബറ്റാലിയൻ എഡിജിപിയായി തുടരും. പൊലീസ് അക്കാദമി ഡയറക്ടറാക്കിയ ബൽറാം കുമാർ ഉപാധ്യയ ജയിൽ മേധാവിയായി തിരികെ ചുമതലയിൽ എത്തും. അതേസമയം മഹിപാൽ യാദവ് എക്സൈസ് കമ്മിഷണറായി തുടരും. സ്ഥലം മാറ്റപ്പെട്ടവർ പരാതി അറിയിച്ചതോടെയാണ് അസാധാരണ തിരുത്തലെന്നാണ് സർക്കാർ വിശദീകരണം.

ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി നടത്തിയിരിക്കുകയാണ് സംസ്ഥാന സർക്കാർ. കഴിഞ്ഞ ആഴ്ചയാണ് സ്ഥാനമാറ്റ ഉത്തരവിറങ്ങിയത്. എഡിജിപി എം ആർ അജിത്കുമാറിനെ എക്‌സൈസ് കമ്മീഷണർ ആക്കിയ തീരുമാനം ഉൾപ്പെടെയാണ് സർക്കാർ പിൻവലിച്ചത്. ഇതോടെ എം ആർ അജിത്ത് കുമാർ ആംഡ് പൊലീസ് ബറ്റാലിയൻ ചുമതലയിൽ തുടരും. അതേസമയം നേരത്തെ ക്രൈം ബ്രാഞ്ചിലേയ്ക്ക് മാറ്റിയ മഹിപാൽ യാദവിനെ വീണ്ടും എക്സൈസ് കമ്മീഷണറാക്കി ഉത്തരവിറക്കി.

പൊലീസ് അക്കാദമി ഡയറക്ടറാക്കിയ ബൽറാം കുമാർ ഉപാധ്യയ ജയിൽ മേധാവിയായി തിരികെ ചുമതലയിൽ എത്തും. കെ സേതുരാമൻ പൊലീസ് അക്കാദമി ഡയറക്ടറാകും. പി പ്രകാശ് ക്രൈം റെക്കോർഡ്സ് ബ്യുറോ ഐജിയും , എ അക്ബർ കോസ്റ്റൽ പൊലീസ് ഐജിയുമാകും. നിലവിൽ പൊലീസ് ആസ്ഥാനത്തെ എഡിജിപിയായ എസ് ശ്രീജിത് ഐപിഎസിന് സൈബർ ഓപ്പറേഷൻസിന്റെ അധിക ചുമതല നൽകി. ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടെഷിന് ക്രൈം ബ്രാഞ്ചിന്റെ അധിക ചുമതല നൽകി.

Latest Stories

അമേരിക്കയുടെ വിമാനവും ഹെലികോപ്റ്ററുകളും വെടിവെച്ചിട്ടു, അഞ്ച് സൈനികരെയും വധിച്ചെന്ന് ഇറാൻ

ഈ തോൽവിയുടെ ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കുന്നു, ഓപണിംഗിൽ നന്നായി സ്കോർ ചെയ്യാൻ സാധിച്ചിരുന്നെങ്കിൽ വിജയിച്ചേനെ: ഋതുരാജ് ഗെയ്ക്‌വാദ്

ഇസ്രയേലിലേക്കുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ; തീരുമാനം മറ്റ് കമ്പനികളും സർവീസ് നിർത്തിയതിന് പിന്നാലെ

'ഹോർമുസ് തുറന്നില്ലെങ്കിൽ നിങ്ങൾ നരകത്തിൽ ജീവിക്കേണ്ടി വരും'; ഇറാന് ഭീഷണിയുമായി ട്രംപ്

ഇന്ന് നാലു ജില്ലകളിൽ ശക്തമായ മഴ; 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാൻ സാധ‍്യത; വിവിധ ജില്ലകളിൽ ഇന്നും നാളെയും യെല്ലോ അലർട്ട്

കേരളം ശരിയായ ദിശയിലേക്ക് വരണമെങ്കിൽ മോദി നേതൃത്വം നൽകുന്ന ബിജെപി ഭരണത്തിൽ വരണം; ക്രിസ്തുവിന്റെ അനുയായികൾ എൻഡിഎയ്ക്ക് വോട്ട് ചെയ്യണം : അമിത് ഷാ

യുഡിഎഫ് നൂറിലധികം സീറ്റുകൾ നേടും, എൽഡിഎഫിന്റെ ഒരു ഡസൻ മന്ത്രിമാർ തോൽക്കും: വി. ഡി. സതീശൻ

വാടാനപ്പള്ളിയിലും കിറ്റ് വിവാദം: ബിജെപി-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; ഗോഡൗണിൽ നടൻ ദേവൻ

'അടുത്ത് വന്നാൽ അപ്പോൾ‌ ബ്ലൗസ് വലിച്ചുകീറണം,വകുപ്പ് ഏതാന്ന് നമുക്കറിയാം'; സ്ത്രീവിരുദ്ധ പരാമർശവുമായി ഇടുക്കി ഡിസിസി പ്രസിഡന്റ്

വയനാട് ദുരന്തബാധിതരോട് കോൺഗ്രസ് മര്യാദ കാണിച്ചില്ല; ഇങ്ങനെയൊരു ഉദാസീനതയും ഉഴപ്പും ഉണ്ടാകാൻ പാടില്ലായിരുന്നു: എം. എൻ. കാരശ്ശേരി