ഒരു റേക്ക് കൂടി കൊച്ചുവേളിയിലെത്തി; ഗുരുവായൂര്‍ – രാമേശ്വരം റൂട്ടില്‍ മൂന്നാം വന്ദേഭാരത് ?, ഔദ്യോഗിക വിശദീകരണം നല്‍കാതെ റെയിൽവെ

വന്ദേഭാരതിന്റെ ഒരു പുതിയ റേക്ക് കൂടി കൊച്ചുവേളി യാഡിൽ എത്തിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് 8 കോച്ചുകള്‍ ട്രെയിന്‍ എത്തിച്ചത്.പുതിയ റേക്ക് എന്തിനാണ് എത്തിച്ചത് എന്നത് സംബന്ധിച്ച് റെയില്‍വേ ഇതുവരെ ഔദ്യേഗിക വിശദീകരണം നല്‍കിയിട്ടില്ല. നാലമത്തെ റേക്കാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. പുതിയ റൂട്ടിൽ മൂന്നാം വന്ദേഭാരതിനുള്ള ചർച്ചകൾ നടക്കുന്നതിനിടെയാണ് പുതിയ റേക്ക് എത്തിച്ചിരിക്കുന്നത്.

രാവിലെ തിരുവനന്തപുരത്ത് നിന്നും സര്‍വീസ് ആരംഭിച്ച് കോട്ടയം വഴി കാസര്‍ഗോഡ് പോയി തിരികെ എത്തുന്നതാണ് ഒന്നാം വന്ദേഭാരത്. കാസര്‍ഗോഡ് നിന്നും രാവിലെ 7 മണിക്ക് സര്‍വീസ് ആരംഭിച്ച് ആലപ്പുഴ വഴി തിരുവനന്തപുരത്ത് പോയി തിരികെ എത്തുന്നതാണ് രണ്ടാം വന്ദേഭാരത്.ഇടവേളകളില്ലാത്ത സര്‍വീസ് ആയതിനാല്‍ രണ്ടാം വന്ദേഭാരതിന്റെ അറ്റകുറ്റപണി പ്രതിസന്ധിയില്‍ ആയിരുന്നു. ഇതിനായി മൂന്നാമതൊരു റേക്ക് എത്തിച്ച് പകരം സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു.

കേരളത്തിനുള്ള മൂന്നാം വന്ദേഭാരതിന്റെ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് നാലമത്തെ റേക്ക് കൊച്ചുവേളിയിലെത്തിച്ചിരിക്കുന്നത്.വെള്ളയും നീലയും നിറത്തിലെ കോച്ചുകളാണ് റേക്കിലുള്ളത്. വന്ദേ ഭാരതിന്റെ പെയറിംഗ് ട്രെയിന് സങ്കേധിക തകരാര്‍ ഉള്ളതിനാലാണ് പുതിയ റേക്ക് എത്തിച്ചത് എന്ന് സൂചനകളുണ്ട്. അതേ സമയം ഗുരുവായൂര്‍ – രാമേശ്വരം റൂട്ടില്‍ മുന്നാം വന്ദേഭാരത് വരുമെന്ന പ്രതീക്ഷകള്‍ക്കും ജീവൻ വയ്ക്കുകയാണ്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ