ഒന്നു മുതല്‍ ഒമ്പതു വരെ ക്ലാസുകളിലെ വാര്‍ഷിക പരീക്ഷ; മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ 2 വരെ

സംസ്ഥാനത്ത് ഒന്ന് മുതല്‍ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികളുടെ വാര്‍ഷിക പരീക്ഷ  മാര്‍ച്ച് 23 മുതല്‍ ഏപ്രില്‍ 2 വരെയുള്ള തിയതികളില്‍ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. പ്രായോഗിക വസ്തുതകള്‍ കണക്കിലെടുത്ത് സമയബന്ധിതമായി പരീക്ഷകള്‍ പൂര്‍ത്തിയാക്കാനാണ് വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുന്നത്.

ഉന്നത വിദ്യാഭ്യാസ പ്രവേശന പ്രക്രിയയില്‍ സംസ്ഥാനത്തെ കുട്ടികള്‍ പുറത്താകാതിരിക്കുക എന്നതാണ് ലക്ഷ്യം. ഏപ്രില്‍, മെയ് മാസത്തില്‍ അധ്യാപക പരിശീലനം ഉള്‍പ്പടെ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നതും കൂടി കണക്കിലെടുത്താണ് തിയതികള്‍ ക്രമീകരിച്ചിരിക്കുന്നത്. എസ്.എസ്.എല്‍.സി, പ്ലസ് ടു പൊതുപരീക്ഷകള്‍ ഏപ്രില്‍ മാസത്തിലാണ് നടക്കുന്നത്.

ജെ.ഇ.ഇ പരീക്ഷകളെ തുടര്‍ന്ന് പ്ലസ്ടു പരീക്ഷ തിയതികളില്‍ മാറ്റം വരുത്തിയതോടെ മാര്‍ച്ച് 30 ന് തുടങ്ങുന്ന പരീക്ഷ ഏപ്രില്‍ 26നോടെയാണ് അവസാനിക്കുക. എസ്.എസ്.എല്‍.സി പരീക്ഷകള്‍ മാര്‍ച്ച് 31 ന് തുടങ്ങി ഏപ്രില്‍ 29ന് അവസാനിക്കും.

അതേസമയം സംസ്ഥാനത്ത് സ്‌കൂള്‍ പാഠ്യപദ്ധതി പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി അറിയിച്ചു. ഇതിനായി കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റിയും കരിക്കുലം കോര്‍ കമ്മിറ്റിയും രൂപീകരിച്ചു. കാലികമായി പാഠ്യപദ്ധതി പുതുക്കേണ്ടത് സമൂഹത്തിന്റെ വിദ്യാഭ്യാസ വളര്‍ച്ചയ്ക്ക് അനിവാര്യമായ കാര്യമാണെന്ന് മന്ത്രി പറഞ്ഞു.

സാമൂഹ്യപ്രതിബദ്ധതയ്ക്ക് ഊന്നല്‍ നല്‍കിയാണ് പാഠ്യപദ്ധതി നവീകരിക്കുക. ലിംഗ സമത്വം, ഭരണഘടന, മതനിരപേക്ഷത, കാന്‍സര്‍ അവബോധം, സ്‌പോര്‍ട്‌സ്, കല തുടങ്ങിയവയെല്ലാം കമ്മിറ്റി ചര്‍ച്ച ചെയ്യും. സമൂഹത്തിന്റെ അഭിപ്രായങ്ങളും ഈ കാര്യങ്ങളില്‍ സ്വീകരിക്കും.കരിക്കുലം സ്റ്റിയറിംഗ് കമ്മിറ്റിയുടെ ചെയര്‍മാനായി പൊതുവിദ്യാഭ്യാസമന്ത്രിയും കരിക്കുലം കോര്‍ കമ്മിറ്റി ചെയര്‍മാനായി പൊതു വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമാണുണ്ടാവുക.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ