ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ വൈരാഗ്യം; തൃശൂരിൽ ഓയിൽ ഗോഡൗണിന് തീയിട്ട് മുൻജീവനക്കാരൻ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന്റെ വൈരാഗ്യത്തിൽ ഓയിൽ ഗോഡൗണിന് തീയിട്ട് മുൻജീവനക്കാരൻ. തൃശൂർ മുണ്ടൂർ വേളക്കോട് ഓയിൽ ഗോഡൗണിനാണ് മുൻജീവനക്കാരൻ തീയിട്ടത്. തീപിടുത്തത്തിൽ ഗോഡൗൺ പൂർണമായും കത്തി നശിച്ചു. സംഭവത്തിന് പിന്നാലെ പ്രതി ടിറ്റോ തോമസ് പൊലീസിൽ കീഴടങ്ങി.

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിലുള്ള വൈരാഗ്യത്താലാണ് നടപടിയെന്ന് ടിറ്റോ തോമസ് മൊഴി നൽകിയിട്ടുണ്ട്. വേളക്കോട് ഇൻഡസ്ട്രിയൽ ഏരിയയിലെ ഗൾഫ് പെട്രോ കെമിക്കൽസ് ഓയിൽ കമ്പനിയിൽ പുലർച്ചെയോടെയാണ് തീ പിടുത്തം ഉണ്ടായത്. ആദ്യഘട്ടത്തിൽ തീപിടുത്തത്തിന്റെ കാരണം വ്യക്തമായിരുന്നില്ല. എന്നാൽ പിന്നീട് തീവച്ചത് താനാണെന്ന് അവകാശപ്പെട്ട് മുൻജീവനക്കാരൻ മെഡിക്കൽ കോളേജ് പൊലീസിൽ കീഴടങ്ങുകയായിരുന്നു.

ജോലിയിൽനിന്ന് പിരിച്ചുവിട്ട വൈരാഗത്തിലാണ് തീ വച്ചതെന്നും ഇയാൾ പൊലീസിന് മൊഴി നൽകി. തീപിടുത്തത്തിൽ ഗോഡൗൺ പൂർണമായും കത്തി നശിച്ചു. സമീപത്തെ റബർ എസ്റ്റേറ്റിലേക്കും തീ പടർന്നു. ലക്ഷങ്ങളുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം. കുന്ദംകുളം, തൃശൂർ, ഗുരുവായൂർ എന്നിവിടങ്ങളിൽ നിന്നായി 8 യൂണിറ്റ് അഗ്നിരക്ഷാസേന സ്ഥലത്തെത്തി അഞ്ച് മണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

Latest Stories

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി

'കടുത്ത പനിയുമായി ചെന്ന ഏഴ് വയസുകാരന് ചികിത്സ നിഷേധിച്ചു, നേഴ്സ് മൊബൈലിൽ നോക്കി കൊണ്ടിരുന്നു'; ഒറ്റപ്പാലം ഗവൺമെന്റ് ആശുപത്രിക്കെതിരെ ആരോപണവുമായി കുടുംബം