മൃഗബലിയും മന്ത്രവാദവും, ആരോപണത്തിലുറച്ച് ഡികെ ശിവകുമാര്‍; ഭ്രാന്തെന്ന് എംവി ഗോവിന്ദന്‍

കര്‍ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ കേരളത്തിലെ ക്ഷേത്രത്തില്‍ മൃഗബലിയും യാഗവും നടത്തിയെന്ന വിവാദ പ്രസ്താവനയിലുറച്ച് ഡികെ ശിവകുമാര്‍. കോണ്‍ഗ്രസിനെതിരെ പൂജ നടത്തിയത് ആരാണെന്ന് കാലം തെളിയിക്കുമെന്ന് ഡികെ ശിവകുമാര്‍ പറഞ്ഞു. തന്നെ അനുഗ്രഹിക്കാന്‍ ജനങ്ങളുണ്ടെന്നും ഡികെ കൂട്ടിച്ചേര്‍ത്തു.

തനിക്കൊപ്പം ജനങ്ങളുടെ പ്രാര്‍ത്ഥനയുണ്ടാകുമെന്നും ശിവകുമാര്‍ അറിയിച്ചു. എന്നാല്‍ ഡികെ ശിവകുമാറിന്റെ ആരോപണങ്ങള്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ തള്ളി. കേരളത്തില്‍ ഒരിക്കലും നടക്കാനിടയില്ലാത്ത കാര്യങ്ങളാണ് ആരോപണമെന്ന് മന്ത്രി പറഞ്ഞു. ഇതേ കുറിച്ച് അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഡികെ ശിവകുമാറിന്റെ പ്രസ്താവനയ്‌ക്കെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും രംഗത്തെത്തിയിട്ടുണ്ട്. ശിവകുമാറിന് ഭ്രാന്താണെന്നും കേരളത്തിലെ സാംസ്‌കാരിക ജീവിതത്തെ പരിഹസിക്കുന്നതാണ് പ്രസ്താവനയെന്നും ഗോവിന്ദന്‍ പറഞ്ഞു. രാജരാജേശ്വരി ക്ഷേത്രം മന്ത്രവാദ പൂജകള്‍ നടക്കുന്ന സ്ഥലമല്ലെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് സര്‍ക്കാരിനെ താഴെയിറക്കാന്‍ രാഷ്ട്രീയ ശത്രുക്കള്‍ കേരളത്തിലെ ക്ഷേത്രത്തില്‍ മൃഗബലിയും യാഗവും നടത്തിയെന്നായിരുന്നു ശിവകുമാറിന്റെ പ്രസ്താവന. ആരാണ് ഇത് ചെയ്തതെന്ന് തനിക്ക് അറിയാം. താന്‍ ദൈവത്തില്‍ വിശ്വസിക്കുന്നതിനാല്‍ ഇതൊന്നും ബാധിക്കില്ലെന്നും ശിവകുമാര്‍ പറഞ്ഞിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ