'അനിലിന്റേത് അപമാനിക്കുന്ന പ്രസ്താവന, എം എ ബേബി നിസ്സഹായനെന്ന് പ്രകാശ് ബാബു പറയാൻ പാടില്ലായിരുന്നു'; സിപിഐ നേതാക്കൾക്കെതിരെ വി ശിവൻകുട്ടി

പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളിൽ സിപിഐ നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മന്ത്രി ജി ആർ അനിലിനും പ്രകാശ് ബാബുവിനും എതിരെയാണ് മന്ത്രി രൂക്ഷ വിമർശനം ഉന്നയിച്ചത്. എന്തെങ്കിലും കുറവുണ്ടെങ്കിൽ ചവിട്ടി താഴ്ത്തുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം AISF,AIYF മാർച്ചുകൾക്കും മന്ത്രി വിമർശനം ഉന്നയിച്ചു.

സിപിഐ ഓഫിസിന് മുന്നിൽ വച്ച് മന്ത്രി ജി ആർ അനിൽ അപമാനിക്കുന്ന പ്രസ്താവന നടത്തിയെന്നും വി ശിവൻകുട്ടി പറഞ്ഞു. എവിടെ നിന്നോ ഒരുത്തൻ ഓഫിസിൽ കയറി വന്ന പോലെ ആയിരുന്നു അനിലിന്റെ പരാമർശം. അതേസമയം വിഷയത്തിൽ എം എ ബേബി നിസ്സഹായനെന്ന് പ്രകാശ് ബാബു പറയാൻ പാടില്ലായിരുന്നുവെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

അതേസമയം AISF, AIYF മാർച്ചുകൾക്കും മന്ത്രി വിമർശനം ഉന്നയിച്ചു. തെറ്റായ മുദ്രാവാക്യങ്ങളാണ് വിളിച്ചതെന്ന് മന്ത്രി കുറ്റപ്പെടുത്തി. യുവനേതാക്കളുടെ പരാമർശം വേദനിപ്പിച്ചുവെന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു. പിഎം ശ്രീ പദ്ധതിയിലെ AISF, AIYF പ്രതിഷേധം അതിരുകടന്നുവെന്നാണ് മന്ത്രിയുടെ വിമർശനം. ഇത് സിപിഎം സിപിഐ പ്രശനം ആണ്. ഇതിൽ ഇടപെടുമ്പോൾ വാക്കുകൾ സൂക്ഷിച്ചു ഉപയോഗിക്കണമെന്നും മന്ത്രി പറഞ്ഞു.

Latest Stories

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍

ടി-20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യക്ക് കിട്ടിയത് 22 കോടി; ഫിഫ ലോകകപ്പില്‍ ആദ്യ റൗണ്ടിൽ പുറത്താകുന്നവര്‍ക്ക് കിട്ടുക മൂന്നിരട്ടി

ഹോര്‍മൂസ് അടച്ച് ഇറാൻ; തീരുമാനം യുഎസ് ആക്രമണത്തിന് പിന്നാലെ

നിപ രോഗലക്ഷണങ്ങളോടെ ഒരാള്‍ ചികിത്സയില്‍, സ്രവം പരിശോധനയ്ക്കയച്ചു; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി

2026 ഫിഫ ലോകകപ്പ്: കേരളത്തിലും മാഹിയിലും പബ്ലിക് വ്യൂവിങ് അവകാശം ഈഗിൾസ് എഫ്.സി. കേരളയ്ക്ക്,14 ജില്ലകളിലും ഫാൻ പാർക്കുകൾ, മലപ്പുറത്ത് ഏഴ്; പൊതുപ്രദർശനങ്ങൾക്ക് ലൈസൻസ് നിർബന്ധം