അനില്‍ ആന്റണിയുടെ മണ്ഡല പ്രകടന പത്രിക പുറത്തിറക്കി; പത്തനംതിട്ടയിലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള നയരേഖയെന്ന് അനില്‍ ആന്റണി

പത്തനംതിട്ടയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ കെ ആന്റണിയുടെ മണ്ഡല പ്രകടന പത്രിക പുറത്തിറക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രകടന പത്രിക പുറത്തിറക്കിയത്. വികസിത ഭാരതം എന്ന തലക്കെട്ടിലാണ് പത്തനംതിട്ടയുടെ വികസനത്തിനായി എന്‍ഡിഎ സ്ഥാനാര്‍ത്ഥി മുന്നോട്ട് വയ്ക്കുന്ന പ്രകടന പത്രിക.

പത്തനംതിട്ട പ്രസ് ക്ലബില്‍ നടന്ന ചടങ്ങില്‍ ബിജെപി നേതാവും കേന്ദ്ര വിദേശകാര്യ സാംസ്‌കാരിക സഹമന്ത്രി മീനാക്ഷി ലേഖിയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. എന്‍ഡിഎയുടെ സംസ്ഥാന-ജില്ലാ തല നേതാക്കള്‍ അടക്കമുള്ളവര്‍ ചടങ്ങിൽ പങ്കെടുത്തു. പത്തനംതിട്ടയിലെ ജനങ്ങള്‍ക്ക് വേണ്ടിയുള്ള നയരേഖയാണ് പ്രകടന പത്രികയാണെന്ന് അനില്‍ ആന്റണി പറഞ്ഞു.

ശബരിമലയുടെ സമ്പൂര്‍ണ വികസനത്തിനായുള്ള പദ്ധതികള്‍, ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് വേണ്ടിയുള്ള പദ്ധതികള്‍, പമ്പാ നദിയുടെ പുനരുജ്ജീവനത്തിന് വേണ്ടിയുള്ള പദ്ധതികള്‍, പുതിയ പാസ്‌പോര്‍ട്ട് സേവ കേന്ദ്രം, ജലധാര പദ്ധതി, കൂടുതല്‍ ജന്‍ആരോഗ്യ കേന്ദ്രങ്ങള്‍, റെയില്‍ ഫാക്ടറി, ഐടി പാര്‍ക്ക്, നിര്‍മ്മിത ബുദ്ധി പഠന കേന്ദ്രം തുടങ്ങിയ വാഗ്ദാനങ്ങളാണ് പ്രകടന പത്രികയില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി മുന്നോട്ട് വയ്ക്കുന്നത്.

Latest Stories

സ്കൂളിൽ വിദ്യാർത്ഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ച സംഭവം; സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ

IND vs ENG: വിവ് റിച്ചാർഡ്സിന്റെ റെക്കോർഡ് മറികടന്ന് പന്ത്, പക്ഷേ നിർഭാ​ഗ്യം വേട്ടയാടി

പാലക്കാട്‌ കാർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടം; പൊള്ളലേറ്റ രണ്ട് കുട്ടികൾ മരിച്ചു

IND vs ENG: ഡ്യൂക്ക്സ് ബോൾ വിവാദം: ഐസിസിയ്ക്ക് മുന്നിൽ രണ്ട് ആവശ്യങ്ങൾ ഉന്നയിച്ച് അനിൽ കുംബ്ലെ

'വിദ്യാഭ്യാസം കൊണ്ട് ലഭിക്കേണ്ടത് അറിവും സ്വബോധവും'; വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ച സംഭവം അതീവ ഗൗരവത്തോടെ കാണുന്നുവെന്ന് വി ശിവൻകുട്ടി

IND vs ENG: “ബോളർമാർ ചിലപ്പോൾ വിഡ്ഢികളാണ്”: വിവാദമായ പന്ത് മാറ്റത്തിൽ ഇന്ത്യൻ ബോളർമാരെ വിമർശിച്ച് മൈക്കൽ വോൺ 

അമേരിക്കയില്‍ നടക്കുന്ന 107-ാമത് ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷനിലേക്ക് ഐസിഎല്‍ ഉടമ കെജി അനില്‍ കുമാറും ഉമയും; യാത്രയയപ്പ് നല്‍കി ലയണ്‍സ് ക്ലബ്ബ് ഓഫ് ഐ.സി.എല്‍ അംഗങ്ങള്‍

അദാനി മുതല്‍ അദാനി വരെ: മോദിയുടെ ഏക മുതലാളി സേവയുടെ നിയമ വഴികള്‍

സൗബിൻ തൂക്കി, മോണിക്ക പാട്ടിൽ പൂജയെ സൈഡാക്കിയെന്ന് സോഷ്യൽ മീഡിയ, ട്രെൻഡിങായി ലിറിക്കൽ വീഡിയോ

IND vs ENG: "ബുംറ അതിന് തയ്യാറായിരുന്നില്ല എന്ന് തോന്നി"; നിരീക്ഷണവുമായി ദിനേശ് കാർത്തിക്