സിനിമാ സ്റ്റൈലില്‍ കള്ളനെ പിടിച്ചു; നാട്ടുകാര്‍ക്ക് മുന്നില്‍ താരമായി സിനിമാ നടന്‍ അനീഷ്

അയല്‍ക്കാരന്റെ ബാഗ് തട്ടിപ്പറിച്ച് ഓടിയ മോഷ്ടാവിനെ സാഹസികമായി പിടികൂടി സിനിമാ നടന്‍ അനീഷ് ജി. മേനോന്‍. അയല്‍വാസിയായ സഹകരണ ബാങ്ക് കളക്ഷന്‍ ഏജന്റിന്റെ പണം അടങ്ങിയ ബാഗ് ബൈക്കില്‍ വന്നു തട്ടിപറിച്ചുകൊണ്ട് പോകാന്‍ ശ്രമിച്ചവരെയാണ് അനീഷ് സാഹസികമായി പിടികൂടിയത്. സംഘത്തില്‍ മൂന്നു പേര്‍ ഉണ്ടായിരുന്നെങ്കിലും ഒരാളെ മാത്രമാണ് പിടികൂടാന്‍ സാധിച്ചത്. മറ്റുള്ളവര്‍ ബൈക്കില്‍ തന്നെ രക്ഷപ്പെട്ടു.

സിനിമാ സ്റ്റൈലിലാണ് താരം സംഘത്തെ പിടികൂടിയത്. കളക്ഷന്‍ ഏജന്റിന്റെ നിലവിളി കേട്ട് വീടിന് പുറത്തെത്തിയ താരം ബൈക്കിന്റെ പുറകിലിരുന്നയാളുടെ കഴുത്തില്‍ പിടികൂടി. ബൈക്ക് മുന്നോട്ടു നീങ്ങിയപ്പോഴും മോഷ്ടാവിന്റെ കഴുത്തിലുള്ള പിടി അനീഷ് വിട്ടില്ല. ടാര്‍ റോഡില്‍ ഉരഞ്ഞ് അനീഷിനും പരുക്ക് പറ്റിയിട്ടുണ്ട്. പിടികൂടിയ ആളെ പൊലീസില്‍ ഏല്‍പ്പിച്ചു. കോതമംഗലം സ്വദേശിയായ അന്‍സാറാണ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ളത്.

നിലവില്‍ മോഹന്‍ലാല്‍ ചിത്രം ഒടിയനിലാണ് അനീഷ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഷൂട്ടിംഗ് ഇടവേളയില്‍ വളാഞ്ചേരിയിലെ വീട്ടിലെത്തിയതായിരുന്നു അനീഷ്. അപ്പോഴാണ് ഈ സംഭവങ്ങള്‍ ഉണ്ടായത്. പരുക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ അനീഷ് ഇപ്പോള്‍ വിശ്രമത്തിലാണ്. ദൃശ്യം, ദ് ഗോഡ്ഫാദര്‍ തുടങ്ങി നിരവധി സിനിമകളില്‍ വേഷമിട്ട അനീഷ് കൂടുതലായും കൈകാര്യം ചെയ്തിരിക്കുന്നത് സൈഡ് കിക്ക് കഥാപാത്രങ്ങളാണ്.

Latest Stories

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ

യൂട്യൂബർ തൊപ്പിക്കും ഗ്യാങ്ങിനുമെതിരെ അന്വേഷണം, സൈബർ ഓപ്പറേഷൻസ് എസ്‌പിക്ക് ചുമതല നൽകി ഡിജിപി; 'പുതിയ തലമുറയുടെയും കുട്ടികളുടെയും ഭാവിയെ തകർക്കുന്ന രീതിയിലുള്ള പ്രവർത്തനം'

നിപ പരിശോധനയ്ക്കയച്ച മൂന്ന് പേരുടെ പരിശോധനാ ഫലം നെ​ഗറ്റീവ്; കേന്ദ്ര സംഘം കോഴിക്കോട് എത്തി