‘അനന്തുവിന്‍റേത് ആത്മഹത്യയല്ല, ആർഎസ്എസ് നടത്തിയ കൊലപാതകം'; സംസ്ഥാന വ്യാപകമായി ജാഗ്രത സദസുകൾ സംഘടിപ്പിക്കാൻ ഡിവൈഎഫ്ഐ

ആർഎസ്എസ് ശാഖയിൽവെച്ച് ലൈംഗിക പീഡനത്തിന് ഇരയായെന്ന് ഇൻസ്റ്റഗ്രാമിൽ കുറിപ്പെഴുതിവെച്ച് യുവാവ് ജീവനൊടുക്കിയ അനന്തുവിന്‍റേത് ആത്മഹത്യയല്ല ആർഎസ്എസ് നടത്തിയ കൊലപാതകമാണെന്ന് ഡിവൈഎഫ്ഐ. നന്ദുവിന്റെ മരണത്തിൽ സംസ്ഥാന വ്യാപകമായി ജാഗ്രത സദസുകൾ സംഘടിപ്പിക്കുമെന്ന് ഡിവൈഎഫ്ഐ അറിയിച്ചു. ക്രിമിനലുകളെ വളർത്തുന്ന ഇടമാണ് ശാഖകളെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.

ഇത്ര ഗൗരവതരമായ വിഷയത്തിൽ പ്രതികരിക്കാൻ ആർഎസ്എസ് സംസ്ഥാന-ദേശീയ നേതൃത്വം തയ്യാറായിട്ടില്ലെന്നും വി കെ സനോജ് കുറ്റപ്പെടുത്തി. സർക്കാർ കുറ്റക്കാരെ അന്വേഷണത്തിലൂടെ പുറത്തു കൊണ്ടുവരും. ശാഖകളിൽ ചെറുപ്രായത്തിൽ ക്രിമിനൽ വാസന ഉണ്ടാക്കുന്നു. ക്രിമിനലുകളെ വളർത്തുന്ന ഇടമാണ് ശാഖകളെന്നും വി കെ സനോജ് വ്യക്തമാക്കി. അനന്തുവിന്‍റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ഡിവൈഎഫ്ഐ സംസ്ഥാന വ്യാപക ജാഗ്രത സദസുകൾ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്.

അതേസമയം അനന്ദുവിന്റെ ആത്മഹത്യയിൽ പ്രതിഷേധിച്ച് ആരോപണം നേരിടുന്ന നിധീഷ് മുരളീധരന്‍റെ കട ഡിവൈഎഫ്ഐ പ്രവർത്തകർ ഇന്ന് അടിച്ച് തകർത്തു. കാഞ്ഞിരപ്പള്ളി കപ്പാട് ഉള്ള ആശുപത്രി ഉപകരണം വിൽക്കുന്ന കടയാണ് തകർത്തത്. ആര്‍എസ്എസിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തിയാണ് ദിവസങ്ങൾക്ക് മുന്‍പ് കോട്ടയം സ്വദേശിയായ അനന്തു അജി തിരുവനന്തപുരത്തെ ലോഡ്ജിലെത്തി ജീവനൊടുക്കിയത്.

Latest Stories

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി