എ.എന്‍ രാധാകൃഷ്ണന്‍ വീണ്ടും മലയാറ്റൂര്‍ മല കയറും

ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ എ.എന്‍ രാധാകൃഷ്ണന്‍ ഇന്നും വീണ്ടും മലയാറ്റൂര്‍ മലകയറും. മലയാറ്റൂര്‍ തിരുനാള്‍ ദിവസമായ ഇന്ന് രാവിലെയാണ് രാധാകൃഷ്ണനും സംഘവും മലകയറുക.

ദുഃഖ വെള്ളി ദിവസം മലകയറാന്‍ രാധാകൃഷ്ണന്‍ എത്തിയിരുന്നെങ്കിലും മലകയറ്റം പൂര്‍ത്തിയാക്കാന്‍ ആയിരുന്നില്ല. തുടര്‍ന്ന് വിമര്‍ശനമേറ്റതോടെയാണ് വീണ്ടും മലകയറുന്നത്.

ദുഃഖ വെള്ളി ദിവസം മലകയറാന്‍ എത്തിയ രാധാകൃഷ്ണന്‍ 14 സ്ഥലങ്ങളുള്ള തീര്‍ഥാടനപാതയില്‍ ഒന്നാംസ്ഥലത്തുവെച്ച് തന്നെ മലകയറ്റം അവസാനിപ്പിച്ചിരുന്നു. മലകയറ്റം പൂര്‍ത്തിയാകാതെ തിരിച്ചിറങ്ങിയത് വ്യാപക വിമര്‍ശനത്തിന് കാരണമായിരുന്നു.

ന്യൂനപക്ഷ മോര്‍ച്ചയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി. എന്നാല്‍, ഏതാനും പ്രവര്‍ത്തകരുമായി മലയാറ്റൂരിലെത്തിയ രാധാകൃഷ്ണനും സംഘവും മലയകയറാതെ മടങ്ങുകയായിരുന്നു. 300 മീറ്ററോളം നടന്ന ശേഷം ഒന്നാമത്തെ കുരിശടിക്കുമുന്‍പ് തന്നെ രാധാകൃഷ്ണനു മടുത്തു. പിന്നെ മുന്നില്‍ കണ്ട പാറയില്‍ വിശ്രമം. പത്ത് മിനിറ്റ് കഴിഞ്ഞപ്പോള്‍ മെല്ലെ താഴേക്കിറങ്ങുകയായിരുന്നു.

Latest Stories

'ശരിതെറ്റുകൾ കാലം തെളിയിക്കട്ടെ, ജനങ്ങളെ ചേർത്ത് പിടിച്ച് ഏറ്റവും മികച്ച ശാസ്ത്രീയ പ്രതിരോധം തീർക്കുക എന്നതാണ് അനിവാര്യം'; വീണ ജോർജ്

രാത്രികാലങ്ങളിൽ ലൈറ്റുകൾ തെളിക്കാതെ കപ്പലുകൾ കടത്തി; 'ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം' വഴി ഇറാൻ അറിയാതെ 10 കോടി ബാരൽ എണ്ണ കടത്തിയതായി ട്രംപ്

ശബരില സ്വർണക്കൊള്ള ആരോപണം; എ പത്മകുമാറിനെതിരെ നടപടിക്കൊരുങ്ങി സിപിഎം

'370 രൂപയുടെ ബിരിയാണിക്ക് പകരം ലൈംഗിക പ്രീണനം'; ചർച്ചയായി സ്റ്റാൻഡ്-അപ്പ് കൊമേഡിയൻ പ്രണിത് മോറിന്റെ ഷോ

കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധത്തിൽ പങ്കെടുത്ത അധ്യാപികയ്ക്ക് സസ്പെൻഷൻ

എംഎൽഎമാർക്ക് ജനങ്ങളുമായി ബന്ധമില്ലാതായെന്ന് സിപിഎം പാലക്കാട് ജില്ല കമ്മിറ്റി; എം.ബി രാജേഷിനും കെ. ശാന്തകുമാരിക്കും രൂക്ഷവിമർശനം

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; അഞ്ച് പ്രതികളും എസ്ഐടിക്ക് മുന്നിൽ ഹാജരായി, വേട്ടയാടപ്പെട്ടുവെന്ന് ഗൺമാൻ അനിൽ കല്ലിയൂർ

കോഴിക്കോട് നിപ ബാധ; രോഗിയുടെ സമ്പർക്ക പട്ടിക വലുതെന്ന് കെ മുരളീധരൻ, ജീവനക്കാരോട് ക്വാറന്റീനിൽ പോകാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്

മാസപ്പടി കേസ്; ഇഡിക്ക് മുന്നിൽ ഹാജരാകാൻ സാവകാശം തേടി വീണ ടി, ആരോഗ്യപ്രശ്നങ്ങൾ കാരണം മറ്റൊരു ദിവസം ഹാജരാകാമെന്ന് മെയില്‍