കൊച്ചിയില്‍ ഷവര്‍മ കഴിച്ച് ചികിത്സയിലിരുന്ന യുവാവ് മരിച്ചു

കൊച്ചിയില്‍ ഷവര്‍മ കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോട്ടയം സ്വദേശിയായ രാഹുല്‍ ഡി നായര്‍(24) ആണ്‌ ചികിത്സയിലിരിക്കെ മരിച്ചത്. എന്നാല്‍ രാഹുലിന്റെ രക്ത പരിശോധനയുടെ ഫലം വന്നാല്‍ മാത്രമേ മരണ കാരണം സ്ഥിരീകരിക്കാന്‍ സാധിക്കൂ എന്നാണ് അധികൃതരുടെ വിശദീകരണം. കാക്കനാട് സണ്‍റൈസ് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു രാഹുല്‍.

ബുധനാഴ്ച രാത്രി 9.30ന് ആണ് രാഹുല്‍ കാക്കനാട്ടെ ലെ ഹയാത്ത് ഹോട്ടലില്‍ നിന്നും ഷവര്‍മ ഓണ്‍ലൈനായി വാങ്ങി കഴിച്ചത്. പിറ്റേ ദിവസം രാവിലെ മുതല്‍ രാഹുലിന് ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെട്ടതിന് പുറമേ ഛര്‍ദ്ദിയും വയറുവേദനയും ഉണ്ടായി. ഇതേ തുടര്‍ന്ന് തൃക്കാക്കരയിലെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

ഞായറാഴ്ച ഓഫീസില്‍ ജോലിക്കെത്തിയ രാഹുല്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് രാഹുലിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്നു. യുവാവിന്റെ കിഡ്‌നികളുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് ഡയാലിസിസ് നടത്തിയിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.

രാഹുലിന്റെ ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് തൃക്കാക്കര മുനിസിപ്പാലിറ്റി ഹോട്ടല്‍ അടപ്പിച്ചിരുന്നു. ഇന്ന് ഉച്ചയോടെ രാഹുലിന്റെ ആരോഗ്യ നില കൂടുതല്‍ വഷളായതിനെ തുടര്‍ന്ന് മരണം സംഭവിക്കുകയായിരുന്നു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ