മലപ്പുറം പരാമർശത്തിൽ വിശദീകരണം നൽകണം; ദേശവിരുദ്ധ ശക്തികൾ ആരെന്ന് അറിയിക്കണം, ചീഫ് സെക്രട്ടറിയേയും ഡിജിപിയെയും വിളിപ്പിച്ച് ഗവർണർ

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ വിശദീകരണം തേടി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും നേരിട്ടെത്തി വിശദീകരണം നൽകണമെന്നാണ് ഗവർണറുടെ നിർദേശം. നാളെ വൈകിട്ട് 4 മണിക്ക് രാജ്ഭവനിലെത്തി വിശദീകരണം നൽകണമെന്നാണ് നിർദേശം.

ദേശവിരുദ്ധ ശക്തികൾ ആരെന്ന് അറിയിക്കണം എന്നും നിർദേശത്തിൽ പറയുന്നു. മലപ്പുറത്തെ സ്വർണക്കടത്ത് ഹവാല കേസുകൾ വിശദീകരിക്കണം. എന്തുകൊണ്ട് ഈ വിവരങ്ങൾ അറിഞ്ഞിട്ടും മറിച്ച് വെച്ചുവെന്നും അറിയിക്കണമെന്നും ഗവർണർ നിർദേശം നൽകിയിട്ടുണ്ട്.

ഇക്കഴിഞ്ഞ ദിവസം ദി ഹിന്ദു ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച മുഖ്യമന്ത്രിയുടെ അഭിമുഖമാണ് വിവാദങ്ങള്‍ക്ക് വഴിവച്ചത്. വിവാദം കനത്തതോടെ തന്റെ പ്രതികരണം തെറ്റായി നൽകിയെന്നാരോപിച്ച് ദി ഹിന്ദു പത്രത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ കത്ത് നല്‍കിയിരുന്നു. അഭിമുഖത്തില്‍ സംസ്ഥാന വിരുദ്ധം, ദേശ വിരുദ്ധ പ്രവര്‍ത്തി എന്നീ വാക്കുകള്‍ മുഖ്യമന്ത്രി ഉപയോഗിച്ചിട്ടില്ലെന്ന് കത്തിൽ പറഞ്ഞിരുന്നു. വാർത്തയിലെ തെറ്റായ വ്യാഖ്യാനം അനാവശ്യ ചർച്ചക്ക് വഴിവെച്ചെന്നും വിവാദം അവസാനിപ്പിക്കാൻ വിശദീകരണം നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ