ആലുവയിൽ യുവതിയെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമം; യുവതി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി

ആലുവയിൽ യുവതിയെ പെട്രോളൊഴിച്ച് കത്തിച്ച് കൊലപ്പെടുത്താൻ ശ്രമം. ചൂണ്ടി സ്വദേശിക്ക് നേരെയാണ് അക്രമണമുണ്ടായത്. മുപ്പത്തടം സ്വദേശി അലിയെന്നയാളാണ് അക്രമം നടത്തിയത്. ഇരുവരും തമ്മിലുണ്ടായ തർക്കത്തിന് പിന്നാലെയാണ് അലി യുവതിക്ക് നേരെ പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമം നടത്തിയത്. അതേസമയം സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ആലുവ യു സി.കോളേജിനടുത്താണ് സംഭവം. പെട്രോളൊഴിച്ച് തീകൊളുത്താൻ ശ്രമിച്ചതിന് പിന്നാലെ രക്ഷപ്പെട്ട് തൊട്ടടുത്ത കടയിൽ ഓടി കയറിയ യുവതി പിന്നീട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. മുപ്പത്തടം സ്വദേശിയായ അലിയും യുവതിയും കുടുംബ സുഹൃത്തുക്കളാണെന്നാണ് വിവരം.

Latest Stories

വധഭീഷണിയുണ്ട്, സ്ത്രീകള്‍ വ്യാജ പരാതികള്‍ നല്‍കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് കിട്ടിയിരുന്നു..; പരാതിയുമായി ഉണ്ണി മുകുന്ദന്‍

നിലമ്പൂരിന്റെ രാഷ്ട്രീയത്തുടിപ്പുകള്‍ അറിയുന്ന നേതാവാണ് സ്വരാജ്; സിപിഎമ്മിന്റെ മത്സരം യുഡിഎഫുമായി മാത്രമാണ്, അന്‍വറിനെ സിപിഎം മുഖവിലയ്ക്കെടുക്കുന്നില്ലെന്ന് എം വി ഗോവിന്ദന്‍

സർക്കാരിന് തിരിച്ചടി; സിസാ തോമസിന് രണ്ടാഴ്ചയ്ക്കകം എല്ലാ ആനുകൂല്യങ്ങളും നല്‍കണമെന്ന് ഹൈക്കോടതി

IPL 2025: ആര്‍സിബിയുടെ കിരീട മോഹമെല്ലാം ആ ടീം ഇല്ലാതാക്കും, അപകടകാരികളാണ് അവര്‍, കരുതിയിരുന്നില്ലെങ്കില്‍ പണി കിട്ടും, മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ താരം

RCB UPDATES: ആര്‍സിബിയെ കുറിച്ചുളള സ്ഥിരം വാചകം പറയുന്നതില്‍ നിന്ന് കോഹ്‌ലി എന്നെ വിലക്കി, എന്നാലും ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു ഇത്തവണ അത് സംഭവിക്കുമെന്ന്, മനസുതുറന്ന് എബിഡി

'സര്‍ക്കാരിനോട് ജനങ്ങള്‍ക്ക് വലിയ മമതയും പ്രതിബദ്ധതയുമുണ്ട്, നിലമ്പൂരില്‍ വിജയിക്കും'; എം സ്വരാജ്

'ചരിത പുസ്തകങ്ങൾ പറയുന്നത് നുണ, ജോധയും അക്ബറും വിവാഹിതരായിട്ടില്ല'; രാജസ്ഥാൻ ഗവർണർ, അക്ബർ വിവാഹം കഴിച്ചത് ദാസിയുടെ മകളെയെന്നും വാദം

നിലമ്പൂരിൽ എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി എം സ്വരാജ് മത്സരിക്കും

കൊല്ലും എന്നായിരുന്നു പ്രഭാസിന്റെ ഭീഷണി.. എനിക്ക് പ്രതിഫലം തരാന്‍ മാത്രം ധൈര്യമോ എന്ന് മോഹന്‍ലാലും..: വിഷ്ണു മഞ്ചു

'ഇന്ത്യ-പാക് വെടിനിര്‍ത്തലില്‍ ആരുടെയെങ്കിലും മധ്യസ്ഥത ഉണ്ടായതായി അറിവില്ല, യുദ്ധം ഇന്ത്യയുടെ ലക്ഷ്യമായിരുന്നില്ല'; ശശി തരൂര്‍ കൊളംബിയയില്‍